Webdunia - Bharat's app for daily news and videos

Install App

ഗായത്രിയുമായുള്ള ബന്ധം രഹസ്യമാക്കി വയ്ക്കാന്‍ ആഗ്രഹിച്ചു, ആദ്യ ഭാര്യയെ ഉപേക്ഷിച്ച് ഗായത്രിയെ സ്വീകരിക്കാമെന്ന് ഉറപ്പ് നല്‍കിയിരുന്നു; പ്രവീണിന്റെ മൊഴി പുറത്ത്

Webdunia
തിങ്കള്‍, 7 മാര്‍ച്ച് 2022 (12:20 IST)
തമ്പാനൂരിലെ ഹോട്ടല്‍ മുറിയില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ കേസില്‍ പ്രതി പ്രവീണിന്റെ മൊഴി പുറത്ത്. രഹസ്യമായി നടത്തിയ വിവാഹത്തിന്റെ ചിത്രങ്ങള്‍ ഗായത്രി സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പ്രതിയുടെ മൊഴി. 
 
നഗരത്തിലെ ഒരു ജ്വല്ലറി ജീവനക്കാരിയായിരുന്നു ഗായത്രി. ഈ ജ്വല്ലറിയിലെ ഡ്രൈവറായിരുന്നു പ്രവീണ്‍. ഇവിടെവെച്ച് ഇരുവരും പ്രണയത്തിലായി. വിവാഹിതനായ പ്രവീണിന് രണ്ട് കുട്ടികളുണ്ട്. ഗായത്രിയുമായുള്ള ബന്ധം ഭാര്യ അറിഞ്ഞതോടെ പ്രശ്നമായി. ഗായത്രി ജ്വല്ലറിയിലെ ജോലി നിര്‍ത്തി. പ്രവീണിന്റെ ഭാര്യയുടെ പരാതി മൂലമാണ് ഗായത്രിയെ ജോലിയില്‍ നിന്നൊഴിവാക്കിയതെന്നാണ് വിവരം. പ്രവീണിനെ തമിഴ്നാട്ടിലേക്ക് സ്ഥലം മാറ്റുകയും ചെയ്തു. 
 
തമിഴ്നാട്ടിലേക്ക് പോവും മുമ്പാണ് ഗായത്രിയും അരുണും കണ്ടത്. തമിഴ്നാട്ടിലേക്ക് തന്നെയും കൊണ്ടു പോവണമെന്ന് ഗായത്രി വാശി പിടിച്ചു. ഗായത്രിയെ പറഞ്ഞ് മനസ്സിലാക്കാന്‍ വേണ്ടിയാണ് തമ്പാനൂരില്‍ മുറിയെടുത്തത്. എന്നാല്‍ ഇവിടെ വെച്ച് ഇരുവരും തമ്മില്‍ വഴക്കിട്ടു. രഹസ്യമായി നടന്ന വിവാഹത്തിന്റെ ചിത്രങ്ങള്‍ പുറത്തുവിട്ടതാണ് പ്രവീണിനെ പ്രകോപിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്. 
 
ഗായത്രിയുമായുള്ള ബന്ധം രഹസ്യമാക്കി വെക്കാനാണ് പ്രവീണ്‍ ആഗ്രഹിച്ചിരുന്നത്. ഭാര്യയെ ഉപേക്ഷിച്ച് ഗായത്രിയെ വിവാഹം കഴിക്കാമെന്ന് ഉറപ്പു നല്‍കിയിരുന്നെങ്കിലും അതിന് തയ്യാറായില്ല. എന്നാല്‍ ഗായത്രി തന്നെ വിവാഹം കഴിക്കണമെന്ന് നിര്‍ബന്ധം പിടിച്ചു. ഒടുവില്‍ 2021 ഫെബ്രുവരിയില്‍ തിരുവനന്തപുരത്തെ പള്ളിയില്‍ വെച്ച് താലി കെട്ടി. ഈ ചിത്രങ്ങള്‍ ഇരുവരും രഹസ്യമായി സൂക്ഷിച്ചിരിക്കുകയായിരുന്നു. എന്നാല്‍ തമ്പാനൂരിലെ ഹോട്ടല്‍ മുറിയില്‍ വെച്ചുണ്ടായ തര്‍ക്കത്തോടെ ഗായത്രി ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു. ഇതോടെ പ്രകോപിതനായ താന്‍ ഗായത്രിയെ കൊലപ്പെടുത്തുകയായിരുന്നെന്നാണ് പ്രവീണ്‍ പൊലീസിനോട് പറഞ്ഞത്.
 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

300 ഓളം വിദ്യാര്‍ത്ഥികളുടെ വിസ റദ്ദാക്കി അമേരിക്ക; വരും ദിവസങ്ങളില്‍ കൂടുതല്‍ പേരുടെ വിസ റദ്ദാക്കുമെന്ന് മുന്നറിയിപ്പ്

ആശമാര്‍ വെട്ടിയ തലമുടി കേരളത്തില്‍ നിന്നുള്ള കേന്ദ്ര മന്ത്രിമാര്‍ വഴി കേന്ദ്ര സര്‍ക്കാരിനു കൊടുത്തയക്കണം: മന്ത്രി വി ശിവന്‍കുട്ടി

വേനല്‍ ചൂട് തണുപ്പിക്കാന്‍ മഴ വരുന്നു; വരുന്ന അഞ്ചുദിവസം സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത

സുപ്രിയ മേനോൻ അർബൻ നെക്സൽ, മരുമോളെ മല്ലിക സുകുമാരൻ അടക്കി നിർത്തണമെന്ന് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ

സമ്മര്‍ ബമ്പര്‍ ഭാഗ്യശാലിയെ അറിയാന്‍ രണ്ടു ദിവസം കൂടി; ഏറ്റവും കൂടുതല്‍ ടിക്കറ്റ് വിറ്റത് പാലക്കാടും തിരുവനന്തപുരത്തും

അടുത്ത ലേഖനം
Show comments