Select Your Language

Notifications

webdunia
webdunia
webdunia
webdunia

രഹസ്യമായി നടത്തിയ വിവാഹത്തിന്റെ ചിത്രങ്ങള്‍ ഗായത്രി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചു; കൊലപാതകത്തിനു കാരണം ഇതെന്ന് പ്രവീണ്‍

Thambanoor murder case
, തിങ്കള്‍, 7 മാര്‍ച്ച് 2022 (12:07 IST)
തമ്പാനൂരിലെ ഹോട്ടല്‍ മുറിയില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ കേസില്‍ പ്രതി പ്രവീണിന്റെ മൊഴി പുറത്ത്. രഹസ്യമായി നടത്തിയ വിവാഹത്തിന്റെ ചിത്രങ്ങള്‍ ഗായത്രി സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പ്രതിയുടെ മൊഴി. 
 
നഗരത്തിലെ ഒരു ജ്വല്ലറി ജീവനക്കാരിയായിരുന്നു ഗായത്രി. ഈ ജ്വല്ലറിയിലെ ഡ്രൈവറായിരുന്നു പ്രവീണ്‍. ഇവിടെവെച്ച് ഇരുവരും പ്രണയത്തിലായി. വിവാഹിതനായ പ്രവീണിന് രണ്ട് കുട്ടികളുണ്ട്. ഗായത്രിയുമായുള്ള ബന്ധം ഭാര്യ അറിഞ്ഞതോടെ പ്രശ്‌നമായി. ഗായത്രി ജ്വല്ലറിയിലെ ജോലി നിര്‍ത്തി. പ്രവീണിന്റെ ഭാര്യയുടെ പരാതി മൂലമാണ് ഗായത്രിയെ ജോലിയില്‍ നിന്നൊഴിവാക്കിയതെന്നാണ് വിവരം. പ്രവീണിനെ തമിഴ്‌നാട്ടിലേക്ക് സ്ഥലം മാറ്റുകയും ചെയ്തു. 
 
തമിഴ്‌നാട്ടിലേക്ക് പോവും മുമ്പാണ് ഗായത്രിയും അരുണും കണ്ടത്. തമിഴ്‌നാട്ടിലേക്ക് തന്നെയും കൊണ്ടു പോവണമെന്ന് ഗായത്രി വാശി പിടിച്ചു. ഗായത്രിയെ പറഞ്ഞ് മനസ്സിലാക്കാന്‍ വേണ്ടിയാണ് തമ്പാനൂരില്‍ മുറിയെടുത്തത്. എന്നാല്‍ ഇവിടെ വെച്ച് ഇരുവരും തമ്മില്‍ വഴക്കിട്ടു. രഹസ്യമായി നടന്ന വിവാഹത്തിന്റെ ചിത്രങ്ങള്‍ പുറത്തുവിട്ടതാണ് പ്രവീണിനെ പ്രകോപിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രാജ്യത്ത് കൊവിഡ് കേസുകള്‍ കുറഞ്ഞു; പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 4,362 പേര്‍ക്ക്