ജോസഫിന്റെ സ്വപ്നങ്ങൾക്ക് കൂച്ചുവിലങ്ങിട്ട് മാണി വിഭാഗം; പാര്‍ട്ടി പിളര്‍ന്നേക്കും

ഇത് ചതി? ജോസഫിനെ ഒതുക്കാനൊരുങ്ങി മാണി വിഭാഗം

Webdunia
ചൊവ്വ, 12 മാര്‍ച്ച് 2019 (08:32 IST)
ലോക്‍സഭ തെരഞ്ഞെടുപ്പില്‍ കേരള കോൺഗ്രസിന്റെ കോട്ടയം സീറ്റിൽ തോമസ് ചാഴികാടനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചു. പി.ജെ ജോസഫ് വിഭാഗത്തെ തള്ളിയാണ് കെ എം മാണി തോമസിനെ സ്ഥാനാർത്ഥിയാക്കിയത്. ഏറ്റമാനൂര്‍ മുന്‍ എംഎല്‍എയാണ് തോമസ് ചാഴിക്കാടന്‍. 
 
കോട്ടയത്ത് മത്സരിക്കാന്‍ താല്‍പര്യമുണ്ടെന്നും അറിയിച്ച് പി.ജെ ജോസഫ് പരസ്യമായി രംഗത്തെത്തിയിരുന്നു. 
സ്ഥാനാര്‍ത്ഥി നിര്‍ണയത്തെച്ചൊല്ലി കേരള കോണ്‍ഗ്രസില്‍ തര്‍ക്കം ഉണ്ടായതിനെ തുടര്‍ന്ന് കടുത്ത നടപടികളിലേക്ക് ജോസഫ് വിഭാഗം കടക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. 
 
ജോസഫിന് സീറ്റ് നല്‍കണമെന്ന് കെ.എം മാണിയോടും ജോസ് കെ. മാണിയോടും യു.ഡി.എഫ് നേതൃത്വം ഫോണില്‍ ബന്ധപ്പെട്ട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മാണി വിഭാഗം വഴങ്ങിയിട്ടില്ല. മണ്ഡലം കമ്മറ്റികളിലെ സ്വാധീനം ഉപയോഗിച്ച് ജോസഫിനെ ഒതുക്കാനാണ് മാണി വിഭാഗത്തിന്റെ നീക്കം. 
 
ജോസഫിനെ കോട്ടയത്ത് സ്ഥാനാര്‍ഥിയാക്കുന്നതിനെതിരെ കേരളാ കോൺഗ്രസിലുണ്ടായ കടുത്ത അമര്‍ഷമാണ് പുതിയ നീക്കങ്ങളിലേക്ക് മാറിയത്. ജോസ് കെ മാണിയുടെ നേതൃത്വത്തിലുള്ള ഇടപെടലുകളാണ് മുതിര്‍ന്ന നേതാവായ ജോസഫിന് തെരഞ്ഞെടുപ്പ് മോഹങ്ങള്‍ക്ക് വിനയായത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

തെക്കന്‍ ജില്ലകളില്‍ ഇന്നും മഴ കനക്കും; ആറുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

കോഴിക്കോട്ടെ ഡോക്ടറെ തെറ്റിദ്ധരിച്ച് തല്ലിയ സംഭവത്തില്‍ യുവതി അറസ്റ്റില്‍

സര്‍ക്കാര്‍ അഴിമതിക്കാര്‍ക്കൊപ്പം നീങ്ങുന്നു; എന്തിനാണ് അവരെ സംരക്ഷിക്കുന്നതെന്ന് ഹൈക്കോടതി

കൊച്ചിയില്‍ തെരുവില്‍ ഉറങ്ങിക്കിടന്ന ആളെ തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ചു; ഒരാള്‍ അറസ്റ്റില്‍

രാഹുലിനെ കൊണ്ടാവില്ല, ബിജെപിയെ നേരിടാൻ മമത ബാനർജി നേതൃപദവിയിൽ എത്തണമെന്ന് തൃണമൂൽ കോൺഗ്രസ്

അടുത്ത ലേഖനം
Show comments