Select Your Language

Notifications

webdunia
webdunia
webdunia
webdunia

സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ കോണ്‍ഗ്രസില്‍ കടുത്ത ആശങ്ക; തീരുമാനം രാഹുലിന് വിട്ടു

സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ കോണ്‍ഗ്രസില്‍ കടുത്ത ആശങ്ക; തീരുമാനം രാഹുലിന് വിട്ടു
ന്യൂഡല്‍ഹി , തിങ്കള്‍, 11 മാര്‍ച്ച് 2019 (16:27 IST)
ലോക്‍സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ കാര്യത്തിൽ കോണ്‍ഗ്രസില്‍ ആശങ്ക തുടരുന്ന സാഹചര്യത്തില്‍ തീരുമാനം കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് വിട്ടു.

സിറ്റിംഗ് എംപിമാര്‍ മത്സരിക്കുന്നതിലെ എതിര്‍പ്പാണ് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ കോണ്‍ഗ്രസിന് തിരിച്ചടിയാകുന്നത്. സ്ക്രീനിംഗ് കമ്മിറ്റി യോഗം പതിനഞ്ചിന് വിണ്ടും ചേര്‍ന്ന് തര്‍ക്കങ്ങള്‍ പരിഹരിക്കാനാണ് തീരുമാനം.

ഉമ്മൻചാണ്ടിയും കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രനും മത്സരിക്കാനില്ലെന്ന നിലപാട് സ്ക്രീനിംഗ് കമ്മിറ്റിയിലും ആവര്‍ത്തിച്ചു. മുല്ലപ്പള്ളിയുടെ കാര്യത്തില്‍ ഹൈക്കമാന്‍ഡായിരിക്കും അന്തിമ തീരുമാനം എടുക്കുക.

കണ്ണൂരിൽ കെ സുധാകരൻ മത്സരിച്ചേക്കും. വയനാട്ടിൽ ഷാനിമോൾ ഉസ്‌മാന്റെയും കെപി അബ്ദുൾ മജീദിന്‍റെയും പേര് പരിഗണനയിലുണ്ട്. കെസി വേണുഗോപാൽ മത്സരിക്കുന്നില്ലെങ്കിൽ ആലപ്പുഴയിൽ ആര് മത്സരിക്കുമെന്ന കാര്യവും അനിശ്ചിതത്വത്തിലാണ്. അടൂര്‍ പ്രകാശ് ആലപ്പുഴയിലേക്ക് മാറണമെന്ന നിര്‍ദേശവും നിലനില്‍ക്കുണ്ട്.  

പാലക്കാട്ട് ഷാഫി ഹറമ്പിലിനെ പരീക്ഷിക്കാന്‍ ഹൈക്കമാന്‍ഡിന് താല്‍പ്പര്യമുണ്ട്. മറ്റ് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ കുറിച്ചു് ധാരണയുണ്ടാക്കാൻ ഇതുവരെയും കഴിഞ്ഞിട്ടില്ല.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നോട്ട് നിരോധനത്തിന് റിസർവ് ബാങ്ക് അംഗീകാരം ലഭിച്ചിരുന്നില്ല, കളളപ്പണം തടയാനാകില്ലെന്ന് ആർബിഐ അറിയിച്ചിരുന്നു; എല്ലാം മോദിയുടെ തീരുമാനങ്ങളായിരുന്നു? - വിവരാവകാശ രേഖ പുറത്ത്