ശശീന്ദ്രന് പകരം തോമസ് ചാണ്ടി ഗതാഗത മന്ത്രിയാകും; എൻ സി പി യോഗത്തിൽ തീരുമാനം, ശശീന്ദ്രനും പിന്തുണച്ചു
ഒടുവിൽ അക്കാര്യത്തിൽ തീരുമാനമായി; എ കെ ശശീന്ദ്രനു പകരം തോമസ് ചാണ്ടി
ലൈംഗിക ആരോപണത്തെതുടർന്ന് എ കെ ശശീന്ദ്രൻ മന്ത്രിസ്ഥാനം രാജി വെച്ചതോടെ എൽ ഡി എഫിനിടയിൽ ചർച്ചകൾ സജീവമായിരുന്നു. ചർച്ചകൾക്കൊടുവിൽ അടുത്ത ഗതാഗത മന്ത്രിയായി തോമസ് ചാണ്ടിയെ തെരഞ്ഞെടുക്കും. ഇക്കാര്യത്തിൽ അന്തിമതീരുമാനം ഉച്ചയ്ക്ക് പ്രഖ്യാപിക്കും.
എ കെ ശശീന്ദ്രന് പകരം തോമസ് ചാണ്ടി ഗതാഗത മന്ത്രിയാകണമെന്ന് ഉഴവൂർ വിജയനും വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട കാര്യത്തിൽ കേന്ദ്രവുമായി ചർച്ച ചെയ്യും. ശേഷം മുഖ്യമന്ത്രിയേയും എൽ ഡി എഫിനേയും കാര്യം വ്യക്തമാക്കുമെന്നും ഉഴവൂർ വിജയൻ പറഞ്ഞു.
തോമസ് ചാണ്ടി മന്ത്രിയാകുന്നതിൽ തന്റെ പിന്തുണ അറിയിച്ച് ശശീന്ദ്രനും രംഗത്തെത്തി. എൻ സി പി നേതൃത്വയോഗത്തലാണ് ഇക്കാര്യത്തിൽ തീരുമാനമായത്. മന്ത്രിസ്ഥാനത്ത് കയറിയാൽ ഗതാഗതത്തെ എങ്ങനെ ഉയർത്താമെന്ന കാര്യം പഠിക്കുമെന്ന് തോമസ് ചാണ്ടി പ്രതികരിച്ചു.