തോമസ് ചാണ്ടി ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും; ശശീന്ദ്രന് പിൻഗാമി ആയി ഗതാഗതം തന്നെ കൈകാര്യം ചെയ്യും
തോമസ് ചാണ്ടി ഗതാഗത മന്ത്രി
എ കെ ശശീന്ദ്രൻ രാജിവെച്ച സ്ഥാനത്തേക്ക് എന്‍സിപി നേതാവും വ്യവസാസിയുമായ തോമസ് ചാണ്ടി ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. വൈകീട്ട് നാലിന് രാജ്ഭവനിലാണ് സത്യപ്രതിഞ്ജ. ശശീന്ദ്രൻ കൈകാര്യം ചെയ്ത ഗതാഗത വകുപ്പ് തന്നെയായിരിക്കും തോമസ് ചാണ്ടിയും കൈകാര്യം ചെയ്യുക.
ഇന്നലെ ചേർന്ന എൽ ഡി എഫ് യോഗത്തിലാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടായിരിക്കുന്നത്.
ലൈംഗിക ചുവയുള്ള ഫോൺ സംഭാഷണം പുറത്തുവന്ന സാഹചര്യത്തലാണ് എ കെ ശശീന്ദ്രൻ മന്ത്രിസ്ഥാനം രാജിവെച്ചത്. രാവിലെ വാര്‍ത്ത വന്നതിന് പിന്നാലെ മൂന്ന് മണിയ്ക്ക് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് രാജി പ്രഖ്യാപനം നടന്നത്.