മന്ത്രിക്ക് മുഖ്യമന്ത്രിയിലും മന്ത്രിസഭയിലുമുള്ള വിശ്വാസം നഷ്ടപ്പെട്ടോ, കോടതിയെ കൂട്ടുപിടിച്ച് അധികാരത്തില്‍ തുടരാനാകില്ല; തോമസ് ചാണ്ടിക്ക് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം
തോമസ് ചാണ്ടിക്ക് രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി
കായല്‍ കയ്യേറ്റ ആരോപണത്തില്‍ മന്ത്രി തോമസ് ചാണ്ടിക്ക് രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. ഭൂമി കയ്യേറ്റ വിഷയത്തില്‍ ഹര്‍ജി നിലനില്‍ക്കുമോയെന്ന് സംശയം പ്രകടിപ്പിച്ച ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് മന്ത്രിക്ക് മുഖ്യ മന്ത്രിയിലും മന്ത്രിസഭയിലും വിശ്വാസം നഷ്ടപ്പെട്ടോവെന്ന് ചോദിച്ചു.
മന്ത്രിസഭാ തീരുമാനത്തിനെതിരെ ഒരു മന്ത്രിക്കു ഹർജി നൽകാൻ സാധിക്കുന്നതെങ്ങനെ? ഇതു ഭരണഘടനാ ലംഘനമല്ലേ? സ്വന്തം സർക്കാരിനെതിരെ മന്ത്രി കേസ് കൊടുക്കുന്നത് ആദ്യമാണ്. ലോകത്തൊരിടത്തും കേട്ടുകേൾവിയില്ലാത്ത കാര്യമാണിത്. മന്ത്രിക്കെതിരെ സർക്കാരിനു നിലപാടെടുക്കാനാകുമോ? തുടങ്ങിയ ചോദ്യങ്ങള്‍ കോടതി ചോദിച്ചിരുന്നു.
നിങ്ങൾ സർക്കാരിനെ ആക്രമിക്കുന്നു. മന്ത്രിക്കു മുഖ്യമന്ത്രിയിലും മന്ത്രിസഭയിലും വിശ്വാസം നഷ്ടപ്പെട്ടതിനു തെളിവാണ് ഈ ഹർജി. കോടതിയെ സമീപിച്ചു തൽസ്ഥാനത്തു തുടരാനാണു മന്ത്രിയുടെ ശ്രമം. ഇതു ദൗർഭാഗ്യകരമാണെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു.
അതേസമയം ആലപ്പുഴ കളക്ടര്‍ അനുപമ നടപടിക്ക് ശുപാര്‍ശ ചെയ്ത സ്ഥലങ്ങള്‍ തന്റെ പേരിലല്ലെന്ന് ഗതാഗത മന്ത്രി തോമസ് ചാണ്ടി. കലക്ടര്‍ തനിക്ക് നോട്ടീസ് നല്‍കിയിട്ടില്ലെന്നും നോട്ടീസ് നല്‍കിയത് വാട്ടര്‍ വേള്‍ഡ് കമ്പനിയുടെ എം.ഡിക്കാണെന്നും ചാണ്ടി കോടതിയില്‍ വ്യക്തമാക്കി.