തോമസ് ചാണ്ടി ഭൂമി കൈയേറിയെന്ന് കളക്ടറുടെ റിപ്പോർട്ട്: ഏഴ് ദിവസത്തിനുള്ളിൽ രേഖകൾ ഹാജരാക്കിയില്ലെങ്കിൽ റിസോർട്ട് പൊളിക്കുമെന്ന് നഗരസഭ - നോട്ടീസ് നല്കി
രേഖകള്‍ ആവശ്യപ്പെട്ട് ലേക്ക് പാലസ് റിസോര്‍ട്ടിന് നഗരസഭയുടെ നോട്ടീസ്
ജില്ലാ കളക്ടർ റവന്യൂവകുപ്പിനു റിപ്പോർട്ട് സമർപ്പിച്ചതിന് പിന്നാലെ കായൽ കൈയേറ്റ വിഷയത്തിൽ ഗതാഗതമന്ത്രി തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക്ക് പാലസ് റിസോർട്ടിന് ആലപ്പുഴ നഗരസഭയുടെ അന്ത്യശാസനം.
ഏഴ് ദിവസത്തിനുള്ളിൽ റിസോർട്ട് നിർമാണവുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കണമെന്ന് കാണിച്ച് റിസോർട്ടിന് നഗരസഭ സെക്രട്ടറി കത്തയച്ചു. രേഖകൾ ഹാജരാക്കാത്ത പക്ഷം 34 കെട്ടിടങ്ങളും ഇടിച്ചു നിരത്തുമെന്നും നോട്ടീസില്‍ വ്യക്തമാക്കുന്നു.
അങ്ങനെ ചെയ്തില്ലെങ്കില്‍, നഗരസഭ കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റുമെന്നും, അതിന്റെ ചെലവ് കമ്പനിയില്‍നിന്ന് ഈടാക്കുമെന്നുമാണ് വ്യക്തമാക്കിയിരിക്കുന്നത്. കൈയേറ്റത്തിന് കൂട്ട് നിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് കഴിഞ്ഞ ദിവസം റവന്യൂമന്ത്രി അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രേഖകള്‍ ഹാജരാക്കാന്‍ ആലപ്പുഴ നഗരസഭ ആവശ്യപ്പെട്ടിരിക്കുന്നത്.
നേരത്തെ, കായൽ കൈയേറ്റം സ്ഥിരീകരിച്ച് ആലപ്പുഴ ജില്ലാ കളക്ടർ ടിവി അനുപമ റവന്യൂ വകുപ്പിനു റിപ്പോർട്ട് സമർപ്പിച്ചിരുന്നു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തോമസ് ചാണ്ടിക്കെതിരെ നടപടി വേണമെന്ന് റവന്യൂ വകുപ്പ് മുഖ്യമന്ത്രി പിണറായി വിജയനോട് ആവശ്യപ്പെട്ടതായാണു റിപ്പോർട്ടുകൾ. തോമസ് ചാണ്ടി ഭൂമി കൈയേറ്റം നടത്തിയെന്നാണ് കളക്ടറുടെ റിപ്പോർട്ട്.