Webdunia - Bharat's app for daily news and videos

Install App

ആരോപണങ്ങള്‍ ഗൂഢാലോചനയുടെ ഫലം; കായല്‍ കൈയേറിയിട്ടില്ല - രാജിവയ്‌ക്കില്ലെന്ന് മന്ത്രി തോമസ് ചാണ്ടി

ആരോപണങ്ങള്‍ ഗൂഢാലോചനയുടെ ഫലം; കായല്‍ കൈയേറിയിട്ടില്ല - രാജിവയ്‌ക്കില്ലെന്ന് മന്ത്രി തോമസ് ചാണ്ടി

Webdunia
ശനി, 23 സെപ്‌റ്റംബര്‍ 2017 (12:59 IST)
കായൽ കൈയേറി റിസോർട്ട് നിർമിച്ചെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് ഗതാഗതമന്ത്രി തോമസ് ചാണ്ടി.

താന്‍ കായല്‍ കൈയേറിയിട്ടില്ല. നികത്തിയത് കരഭൂമിയായി തീറാധാരമുള്ള പ്രദേശമാണ്. കരഭൂമിയുടെ തീറാധാരമുള്ള ഈ ഭൂമി വാങ്ങിയത് പാടശേഖരകമ്മിറ്റിയില്‍ നിന്നാണ്. ഇപ്പോള്‍ ഉയരുന്ന ആരോപണങ്ങള്‍ ഗൂഢാലോചനയുടെ ഫലായി കെട്ടിച്ചമച്ചതാണെന്നും തോമസ് ചാണ്ടി പറഞ്ഞു.

സർക്കാരിന്‍റെ ഒരു തുണ്ട് ഭൂമി പോലും താന്‍ കൈയേറിയിട്ടില്ല. ആരെല്ലാം വിചാരിച്ചാലും താൻ ഭൂമി കൈയേറിയെന്ന് തെളിയിക്കാനാവില്ല. അതിനാല്‍ രാജിയുടെ കാര്യം ഉദിക്കുന്നില്ല. ആരോപണങ്ങളുടെ പേരില്‍ രാജിവയ്ക്കില്ല. ആരോപണം മുഴുവന്‍ കെട്ടിച്ചമച്ചതാണ്. പാര്‍ട്ടിയിലും മുന്നണിയിലുമല്ല ഗൂഢാലോചന നടന്നതെന്നും തോമസ് ചാണ്ടി വ്യക്തമാക്കി.

അതേസമയം, തോമസ് ചാണ്ടിക്കെതിരായ ആരോപണങ്ങള്‍ വിഷയം എല്‍ഡിഎഫില്‍ ചര്‍ച്ച ചെയ്യുമെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരൻ പറഞ്ഞു. അദ്ദേഹത്തിനെതിരായ ആരോപണങ്ങളുടെ അടിസ്‌ഥാനത്തില്‍ അന്വേഷണം നടക്കുകയാണ്. ബന്ധപ്പെട്ടുള്ള അഭിപ്രായ പ്രകടനങ്ങള്‍ക്കൊന്നും താല്‍പ്പര്യമില്ല. ലഭ്യമാകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഉചിതമായ തീരുമാനം പറയേണ്ടത് മുഖ്യമന്ത്രിയാണെന്നും സുധാകരൻ രാവിലെ വ്യക്തമാക്കിയിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

പാക്കിസ്ഥാന്റെ തിരിച്ചടിയെ തകര്‍ത്ത് ഇന്ത്യ; പാക്കിസ്ഥാന്റെ വ്യോമ പ്രതിരോധ സംവിധാനത്തെ തകര്‍ത്തു

India - Pakistan: തുടങ്ങിയിട്ടേ ഉള്ളുവെന്ന് പറഞ്ഞത് വെറുതെയല്ല, ലാഹോറിൽ ആക്രമണം കടുപ്പിച്ച് ഇന്ത്യ

India vs Pakistan: റാവല്‍പിണ്ടി സ്റ്റേഡിയത്തിനു സമീപം ഡ്രോണ്‍ ആക്രമണം; പാക്കിസ്ഥാന്‍ ക്രിക്കറ്റ് ലീഗ് മത്സരവേദി മാറ്റി

Nipah Virus in Kerala: മലപ്പുറം വളാഞ്ചേരിയില്‍ നിപ സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്നും നാളെയും ചൂട് കൂടും; ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അടുത്ത ലേഖനം
Show comments