Select Your Language

Notifications

webdunia
webdunia
webdunia
webdunia

സാലറി ചാലഞ്ച് വിജയിച്ചില്ലെങ്കിൽ ശമ്പളം വെട്ടിക്കുറയ്ക്കേണ്ടിവരുമെന്ന് ധനമന്ത്രി

സാലറി ചാലഞ്ച് വിജയിച്ചില്ലെങ്കിൽ ശമ്പളം വെട്ടിക്കുറയ്ക്കേണ്ടിവരുമെന്ന് ധനമന്ത്രി
, വെള്ളി, 3 ഏപ്രില്‍ 2020 (08:47 IST)
തിരുവനന്തപുരം: സാലറി ചാലഞ്ച് വിജയമായില്ലെങ്കിൽ മറ്റു സംസ്ഥനങ്ങൾ ചെയ്തതുപോലെ അടുത്ത മാസങ്ങളിലെ ശമ്പളം വെട്ടിക്കുറയ്ക്കേണ്ടിവരുമെന്ന് ധനമന്ത്രി തോമസ് ഐസക്. സാലറി ചാലഞ്ചി ജീവനക്കാരുടെ പ്രതികരണം നോക്കിയ ശേഷം ഇക്കാര്യത്തിൽ തീരുമാനമെടുക്കും എന്നും സർക്കാർ ആരെയും നിബ്ബന്ധിക്കില്ല എന്നും തോമസ് ഐസക് പറഞ്ഞു.
 
ഒഴിവാക്കപ്പെട്ടവർ അല്ലാത്ത എല്ലാവരും ഒരു മാാസത്തെ ശമ്പളം നൽകാൻ തയ്യാറാവണം. കഴിവിന് അനുസരിച്ചുള്ള സംഭാവന എന്നത് ഗുണം ചെയ്യില്ല,  2018ലെ സാലറി ചാലഞ്ചിൽ ഏറ്റാവും കഴിവുള്ളവരാണ് ഏറ്റവും കുറവ് സംഭാവന നാൽകിയത്. എല്ലാവരും സഹകരിച്ചാൽ രാജ്യത്തിന് മുന്നിൽ ഒരു പുതിയ മാതൃക അവതരിപിക്കാം. രാജ്യത്തെ പല സംസ്ഥാനങ്ങളും മാർച്ച് മാാസത്തെ ശമ്പളം പുർണമായും നൽകുന്നില. ആന്ധ്ര, രാജസ്ഥാൻ, മഹാരാഷ്ട്ര തുടങ്ങിയ സർക്കാരുകൾ ശമ്പളം പകുതിയോളം വെട്ടിക്കുറച്ചിട്ടുണ്ട് എന്നും ധനമന്ത്രി പറഞ്ഞു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കോവിഡ് 19 പ്രതിരോധം: ഇന്ത്യയ്ക്ക് 100 കോടി ഡോളറിന്റെ അടിയന്തര ധനസഹായം പ്രഖ്യാപിച്ച് ലോകബാങ്ക്