Select Your Language

Notifications

webdunia
webdunia
webdunia
webdunia

Pinarayi Vijayan: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വധഭീഷണി; കേസെടുത്ത് അന്വേഷണം ആരംഭിച്ചു

കണ്ണൂര്‍ റേഞ്ച് സൈബര്‍ പട്രോളിങ് ടീം സോഷ്യല്‍ മീഡിയയില്‍ നടത്തിയ പരിശോധനയിലാണ് ഈ പോസ്റ്റ് കണ്ടെത്തിയത്

Kerala Budget, Pinarayi Vijayan, Kerala Public debt

രേണുക വേണു

, തിങ്കള്‍, 13 മെയ് 2024 (08:57 IST)
Pinarayi Vijayan: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഇന്‍സ്റ്റഗ്രാമില്‍ വധ ഭീഷണി. സൈബര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മേയ് ആറിന് ഏഷ്യാനെറ്റ് ന്യൂസ് എന്ന ഇന്‍സ്റ്റഗ്രാം പേജിലെ പോസ്റ്റിനു താഴെയാണ് കമന്റായി ഒരു പ്രൊഫൈലില്‍ നിന്ന് വധഭീഷണി വന്നിരിക്കുന്നത്. 
 
അക്കു യു.എച്ച്.എച്ച് എന്ന പ്രൊഫൈല്‍ ഉടമയാണ് വധഭീഷണി ഉയര്‍ത്തിയത്. ഇതൊരു വ്യാജ അക്കൗണ്ടാണെന്നാണ് വിവരം. മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും വിദേശ യാത്രയുമായി ബന്ധപ്പെട്ട് ഏഷ്യാനെറ്റ് ന്യൂസ് പേജില്‍ വന്ന പോസ്റ്റിനു താഴെയാണ് ഈ കമന്റ്. 
 
കണ്ണൂര്‍ റേഞ്ച് സൈബര്‍ പട്രോളിങ് ടീം സോഷ്യല്‍ മീഡിയയില്‍ നടത്തിയ പരിശോധനയിലാണ് ഈ പോസ്റ്റ് കണ്ടെത്തിയത്. ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദേശപ്രകാരമാണ് കണ്ണൂര്‍ സൈബര്‍ ക്രൈം പൊലീസ് ഇന്‍സ്‌പെക്ടര്‍ ഷാജു ജോസഫ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്. നാട്ടില്‍ കലാപമുണ്ടാക്കാനുള്ള ശ്രമം നടത്തിയെന്ന വകുപ്പുകളടക്കം ഉള്‍പ്പെടുത്തിയാണ് കേസ്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വേട്ടയാടപ്പെട്ടപ്പോള്‍ പാര്‍ട്ടിയില്‍ നിന്ന് ആരും പിന്തുണച്ചില്ല; കോണ്‍ഗ്രസ് നേതൃത്വത്തില്‍ അതൃപ്തി പരസ്യമാക്കി പ്രതാപന്‍