Select Your Language

Notifications

webdunia
webdunia
webdunia
webdunia

തട്ടിപ്പ് കേസ് പ്രതിയുടെ കാമുകിക്ക് ഭീഷണി : പോലീസുകാരൻ സസ്‌പെൻഷനിൽ

തട്ടിപ്പ് കേസ് പ്രതിയുടെ കാമുകിക്ക് ഭീഷണി : പോലീസുകാരൻ സസ്‌പെൻഷനിൽ
, വെള്ളി, 24 ജൂണ്‍ 2022 (20:01 IST)
പത്തനംതിട്ട: തട്ടിപ്പു കേസിൽ പിടികൂടിയ പ്രതിയുടെ കാമുകിയെ ഭീഷണിപ്പെടുത്തി എന്ന പരാതിയെ തുടർന്ന് പത്തനംതിട്ട പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ അഭിലാഷിനെ അധികൃതർ സസ്‌പെൻഡ് ചെയ്തു.
 
കഴിഞ്ഞ ദിവസം പിടികൂടിയ കൊല്ലം സ്വദേശിയായ പ്രതിയുടെ മൊബൈൽ ഫോൺ അഭിലാഷ് പിടിച്ചെടുത്തിരുന്നു. ഇതിന്റെ പാസ്വേഡ് ചോദിച്ചു ഫോൺ തുറക്കുകയും ഇതിൽ യുവതിയുടെ നഗ്നചിത്രങ്ങളും വീഡിയോയും കണ്ടെത്തുകയും ചെയ്തു. ഈ യുവതി പ്രതിയുടെ കാമുകിയാണെന്നും കണ്ടെത്തിയ അഭിലാഷ് തുടർന്ന് ഇവ തന്റെ മൊബൈൽ ഫോണിലേക്ക് മാറ്റി. പിന്നീട് യുവതിയെ കാണണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ യുവതി വരാൻ തയ്യാറാകാത്തതിനെ തുടർന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു.
 
സഹികെട്ട യുവതി വിവരം ജില്ലാ പോലീസ് മേധാവിക്ക് പരാതിയായി നൽകി. തുടർന്ന് നടന്ന അന്വേഷണത്തിലാണ് അഭിലാഷിന്റെ ഫോണിൽ നിന്ന് യുവതിയുടെ നഗ്ന ചിത്രങ്ങൾകണ്ടെത്തിയതും. അന്വേഷണവിധേയമായി ഇയാളെ സസ്‌പെൻഡ് ചെയ്യുകയും ചെയ്തത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനത്ത് മദ്യനികുതി വർദ്ധിപ്പിച്ചു, പുതുക്കിയ വിലയുടെ പട്ടിക ഇങ്ങനെ