കൊച്ചി നഗരത്തില്‍ മദ്യപിച്ച് വാഹനമോടിച്ച മൂന്ന് സ്വകാര്യ ബസ് ഡ്രൈവര്‍മാര്‍ക്കെതിരെ ശക്തമായ നിയമനടപടികളുമായി ഗതാഗത വകുപ്പ്. ഗതാഗത കമ്മീഷണറുടെ നിര്‍ദേശപ്രകാരം, എറണാകുളം ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറും ആര്‍.ടി.ഒ (എന്‍ഫോഴ്സ്‌മെന്റ്) വിഭാഗവും എറണാകുളം സിറ്റി പോലീസുമായി ചേര്‍ന്നാണ് സംയുക്ത പരിശോധന നടത്തിയത്.
ഹൈക്കോടതി ജംഗ്ഷന്‍, കലൂര്‍ ബസ് സ്റ്റാന്‍ഡ് തുടങ്ങിയ തിരക്കേറിയ കേന്ദ്രങ്ങളില്‍ നിന്നായിരുന്നു പരിശോധന ആരംഭിച്ചത്. നഗരത്തിലൂടെ സര്‍വീസ് നടത്തുന്ന ബസുകളുടെ ഡ്രൈവര്‍മാരെ കുറിച്ച് പൊതുജനങ്ങളില്‍ നിന്ന് ലഭിച്ച പരാതിളുടെ അടിസ്ഥാനത്തിലാണ് നടപടി.മദ്യപിച്ച ഡ്രൈവര്‍മാരുടെ പുറമെ വിവിധ നിയമലംഘനങ്ങള്‍ നടത്തിയ 18 സ്വകാര്യ ബസുകള്‍ക്കെതിരെയും നടപടി സ്വീകരിച്ചതായി അധികൃതര്‍ അറിയിച്ചു. ആഴ്ചകളില്‍ തുടര്‍ന്നും ഇത്തരത്തിലുള്ള പരിശോധനകള്‍ നടക്കുമെന്ന് ആര്‍.ടി.ഒ (എന്‍ഫോഴ്സ്‌മെന്റ്) അറിയിച്ചു.