Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചികിത്സ നൽകാതെ തിരിച്ചയച്ചു, നാണയം വിഴുങ്ങിയ കുട്ടിയ്ക്ക് ദാരുണാന്ത്യം

ചികിത്സ നൽകാതെ തിരിച്ചയച്ചു, നാണയം വിഴുങ്ങിയ കുട്ടിയ്ക്ക് ദാരുണാന്ത്യം
, ഞായര്‍, 2 ഓഗസ്റ്റ് 2020 (10:57 IST)
ആലുവ: ആലുവ കടുങ്ങല്ലൂരിൽ നാണയം വിഴുങ്ങിയ മൂന്നുവയസുകാൻ ചികിത്സ ലഭിയ്ക്കാതെ മരിച്ചു. നന്ദിനി രാജു ദമ്പതികളുടെ മകൻ പൃഥ്വിരാജ് ആണ് ആലുവ ജില്ലാ ആശുപത്രൊയിൽ മരണപ്പെട്ടത്. കുട്ടിയ്ക്ക് മൂന്ന് സർക്കാർ ആശുപത്രികൾ ചികിത്സ നിഷേധിച്ചതായി ആരോപണം ഉയർന്നിട്ടുണ്ട്. ശനിയാഴ്ച രാവിലെ പതിനൊന്ന് മണിയോടെയാണ് കുട്ടി നാണയം വിഴുങ്ങിയത്. തുടർന്ന് ആലുവ സർക്കാർ ആശുപത്രിയിലേയ്ക്ക് എത്തിച്ചു. 
 
അവിടെ നിന്നും എറണാകുളം മെഡിക്കൽ കോളേജിലേക്ക് അയയ്ക്കുകയായിരുന്നു. വിദഗ്ധ ചികിത്സയ്ക്കായി പിന്നീട് ആലപ്പുഴ മെഡിക്കൽ കോളേജിലേയ്ക്കും മാറ്റി. പഴവും ചോറും നൽകിയാൽ വയറിളകി നാണയം പുറത്തുവരും എന്ന് പറഞ്ഞതോടെ ഇവർ വീട്ടിലേയ്ക്ക് മടങ്ങുകയായിരുന്നു. എന്നാൽ ഇന്നലെ രാത്രിയോടെ കുട്ടിയുടെ സ്ഥിതി മോശമായി. ആളുവ ജില്ലാ ആശുപത്രിയിൽ എത്തിയ്ക്കും മുൻപ് തന്നെ കുട്ടി മരണപ്പെട്ടു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണകാരണം വ്യക്തമാകു എന്ന് ആശുപത്രി സൂപ്രണ്ട് വ്യക്തമാക്കി. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ശിവശങ്കറിനെതിരെ പ്രാഥമിക അന്വേഷണത്തിന് സർക്കാരിന്റെ അനുമതി തേടി വിജിലൻസ്