ശ്രീജിത്തിന്റെ കുടുംബത്തിന് 5 ലക്ഷം ധനസഹായം പ്രഖ്യാപിച്ച് ത്രിപുര മുഖ്യമന്ത്രി

പിണറായി അഹങ്കാരം വെടിയണം: ത്രിപുര മുഖ്യമന്ത്രി ബിപ്ലബ്

വ്യാഴം, 24 മെയ് 2018 (12:50 IST)
പൊലീസ് കസ്‌റ്റഡിയിൽ മരിച്ച ശ്രീജിത്തിന്റെ കുടുംബത്തിന് 5 ലക്ഷം രൂപ പ്രഖ്യാപിച്ച് ത്രിപുര സർക്കാർ. ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബ് ശ്രീജിത്തിന്റെ വീട് സന്ദർശിച്ചപ്പോഴായിരുന്നു പ്രഖ്യാപനം നടത്തിയത്. ത്രിപുര സർക്കാരിന്റെ ചെക്ക് ബി ജെ പി കേരള ഘടകത്തിന് അയച്ചുകൊടുക്കുകയും അവർ ശ്രീജിത്തിന്റെ വീട്ടിലെത്തി കൈമാറുകയും ചെയ്യും.
 
ചെങ്ങന്നൂർ തിരഞ്ഞെടുപ്പിൽ പി എസ് ശ്രീധരൻപിള്ളയ്‌ക്ക് വേണ്ടിയുള്ള പ്രചാരണത്തിനാണ് ബിപ്ലവ് കുമാർ കേരള സന്ദർശനത്തിനെത്തിയത്. 
 
കേരള മുഖ്യമന്ത്രി പിണറായി വിജയൻ അഹങ്കാരം വെടിഞ്ഞു ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലണമെന്നും ബിപ്ലബ് ദേബ് പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ ശ്രീജിത്തിന്‍റെ വീട് സന്ദർശിക്കാത്തതിന് കുടുംബാഗങ്ങൾക്ക് പരിഭവമുണ്ട്. അപ്പോഴാണ് വീട് സന്ദർശിച്ച് ബി ജെ പിയുടെ രാഷ്‌ട്രീയ നീക്കം.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം വിമാന യാത്ര: ലഗേജ് നഷ്ടപ്പെട്ടാൽ നഷ്ട പരിഹാരം നൽകണമെന്ന് കേന്ദ്ര വ്യോമസേന മന്ത്രാലയം