Select Your Language

Notifications

webdunia
webdunia
webdunia
webdunia

തൃശൂര്‍ ജില്ലയില്‍ 9 പേര്‍ക്കുകൂടി കൊവിഡ്; നിരീക്ഷണത്തിലുള്ളത് 12291 പേര്‍

തൃശൂര്‍ ജില്ലയില്‍ 9 പേര്‍ക്കുകൂടി കൊവിഡ്; നിരീക്ഷണത്തിലുള്ളത് 12291 പേര്‍

ശ്രീനു എസ്

, തിങ്കള്‍, 1 ജൂണ്‍ 2020 (20:08 IST)
തൃശ്ശൂര്‍ ജില്ലയില്‍ 9 പേര്‍ക്ക് കൂടി കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. എല്ലാവരും വിദേശത്ത് നിന്ന് തിരിച്ചെത്തിയവരും പുരുഷന്‍മാരുമാണ്. 
കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിലെ വീടുകളില്‍ 12216 പേരും ആശുപത്രികളില്‍ 75 പേരും ഉള്‍പ്പെടെ ആകെ 12291 പേരാണ് നിരീക്ഷണത്തിലുളളത്. ഇന്ന് നിരീക്ഷണത്തിന്റെ ഭാഗമായി എട്ട് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 
 
പുതുതായി ആകെ 692 പേരാണ് ഇന്ന് നിരീക്ഷണത്തിലായത്. നിരീക്ഷണത്തിലുണ്ടായിരുന്ന 686 പേരെ വിട്ടയച്ചു. ഇന്ന് അയച്ച 55 സാമ്പിളുകള്‍ ഉള്‍പ്പെടെ ഇതു വരെ 2696 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. അതില്‍ 2215 സാമ്പിളുകളുടെ ഫലം വന്നിട്ടുണ്ട്. 481 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്. വിവിധ മേഖലയിലുളള 826 ആളുകളുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. ശ്വാസകോശസംബന്ധമായ രോഗമുളളവര്‍, പോലീസ്, ശക്തന്‍ മാര്‍ക്കറ്റിലെ കച്ചവടക്കാര്‍, റേഷന്‍കടകളിലെ ജീവനക്കാര്‍, അതിഥി തൊഴിലാളികള്‍, 60 വയസ്സിനു മുകളിലുളളവര്‍, കോവിഡ് ചികിത്സയുമായി ബന്ധമില്ലാത്ത ആശുപത്രി ജീവനക്കാര്‍ തുടങ്ങിയവരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലോക്ക്ഡൗൺ 5: സംസ്ഥാനത്തെ ഇളവുകളും നിയന്ത്രണങ്ങളും