തൃശൂർ: തൃശൂർ ജില്ലാ കളക്‌ടറുടെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിൽ പ്രത്യക്ഷപ്പെട്ട കൂട്ടം കുറച്ചാൽ നേട്ടം കൂടുമെന്ന പോസ്റ്റിനെ ട്രോളി ജനം. കളക്‌ടർ പോസ്റ്റിട്ടതിന് പിന്നാലെ കമന്റ് ബോക്‌സിൽ സിപിഎം ജില്ലാ സമ്മേളനത്തിന്റെ ചിത്രങ്ങൾ കൂട്ടമായെത്തിയതോടെ പോസ്റ്റിന്റെ കമന്റ് ബോക്‌സ് ഓഫ് ആക്കി.
ഇന്നലെ ഉച്ചയോടെയാണ് കളക്‌ടർ ഹരിത വി കുമാറിന്റെ ഔദോഗിക പേജിൽ പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. ഇതിന് പിന്നാലെ പരിഹാസ കമന്റുകൾ നിറഞ്ഞതോടെയാണ് കമന്റ് ബോക്‌സ് ഓഫ് ആക്കിയത്. കൂട്ടം കൂടുന്നത് നേതാക്കളല്ലേ, തിരുവാതിര കളിക്കുന്നതിൽ കുഴപ്പമുണ്ടോ എന്നിങ്ങനെയാണ് കമന്റുകൾ. കൊവിഡ് നിയന്ത്രണങ്ങൾക്കിടെ തൃശൂരിൽ സിപിഎം സമ്മേളനം നടക്കുന്നതിനെതിരായാണ് വിമർശനങ്ങൾ ഏറെയും.