Webdunia - Bharat's app for daily news and videos

Install App

ജയില്‍ ചപ്പാത്തി വിജയകരമായതോടെ പെട്രോള്‍ പമ്പിനും തുടക്കമിടുന്നു

എ കെ ജെ അയ്യര്‍
ഞായര്‍, 26 ജൂലൈ 2020 (11:02 IST)
ജയില്‍ ചപ്പാത്തിയുടെ സൂപ്പര്‍ വിജയം തുടരുന്നതിനിടെ ജയില്‍ പരിസരങ്ങളോട് ചേര്‍ന്നുള്ള സ്ഥലങ്ങളില്‍ പെട്രോള്‍ പമ്പുകള്‍  തുടങ്ങുന്നു. തൃശൂര്‍ ജില്ലയിലെ വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍ പരിസരത്താണ് ഇതിനു തുടക്കം കുറിക്കുന്നത്. തടവുപുള്ളികള്‍ക്കും ജയില്‍ വകുപ്പിനും പുതിയൊരു വരുമാന മാര്‍ഗ്ഗമാണ് ഇതിലൂടെ കൈവരുന്നത്.
 
ജയില്‍ വകുപ്പും ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനും ചേര്‍ന്നാണ് ഇത്തരമൊരു സംരംഭത്തിന് തുടക്കമിടുന്നത്.  വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിനു മുന്നില്‍ ദീപാ തിയേറ്ററിനോട് ചേര്‍ന്നുള്ള സ്ഥലത്താണ് ജയില്‍ വകുപ്പ്  പെട്രോള്‍ പമ്പ് സ്ഥാപിച്ചിരിക്കുന്നത്. ഇതിന്റെ ഉദ്ഘാടനം  വരുന്ന മുപ്പതാം തീയതി വ്യാഴാഴ്ച മുഖ്യമന്ത്രി വീഡിയോ കോണ്‍ഫറന്‍സിലൂടെ നടത്തും. ജയിലിലെ തടവുകാരാണ് ഇതിന്റെ നടത്തിപ്പ്. ഇവര്‍ക്ക് സൂപ്പര്‍ വൈസര്‍മാരായി ജയില്‍ അധികാരികളും കാണും.
 
ഇതിനൊപ്പം തിരുവനന്തപുരത്തെ പൂജപ്പുര സെന്‍ട്രല്‍ ജയിലിനു മുന്നിലും കണ്ണൂരിലെ ചീമേനി ജയില്‍ പരിസരത്തും ഇതുപോലെ തുടങ്ങുന്ന പെട്രോള്‍ പമ്പുകളുടെ ഉദ്ഘാടനം  നടക്കും. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 5364 ആയി; നാലുമരണം

അന്‍വര്‍ പ്രശ്‌നം നീട്ടികൊണ്ടുപോയി വഷളാക്കി, സതീശന്റേത് ഏകാധിപത്യ പ്രവണത, കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ലീഗ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ജോലിയിൽ കയറി ദിവസങ്ങൾ മാത്രം, പാലക്കാട് പോലീസ് ഉദ്യോഗസ്ഥൻ ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി

ഹൈസ്കൂൾ ക്ലാസുകളിലെ അര മണിക്കൂർ സമയവർധന അടുത്തയാഴ്ച പ്രാബല്യത്തിൽ

'ദിയയ്ക്ക് ആവശ്യം നായയെ, ഭർത്താവിന്റെ സംസാരം പൂവാലനെ പോലെ, കൃഷ്ണകുമാർ വസ്ത്രത്തിൽ പിടിച്ച് വലിച്ചു': യുവതികളുടെ ആരോപണങ്ങളെല്ലാം വ്യാജം?

പണം എ.ടി.എമ്മിൽ നിന്നെടുത്ത് ദിയയ്ക്ക് കൊടുത്തെന്ന ജീവനക്കാരുടെ വാദം പൊളിയുന്നു

ശബരിമലയില്‍ ഇനിമുതല്‍ ഒരു മാസം മുന്‍പേ അരവണ തയ്യാറാക്കുന്ന പതിവ് ഇല്ല; നല്‍കുന്നത് ഫ്രഷ് അരവണ മാത്രം

അടുത്ത ലേഖനം
Show comments