Select Your Language

Notifications

webdunia
webdunia
webdunia
webdunia

വീടിനുള്ളി ഉറങ്ങിക്കിടന്ന 50കാരി നേരം വെളുത്തപ്പോള്‍ 22 അടി ഉയരത്തില്‍ പ്ലാവിന്റെ മുകളില്‍

വീടിനുള്ളി ഉറങ്ങിക്കിടന്ന 50കാരി നേരം വെളുത്തപ്പോള്‍ 22 അടി ഉയരത്തില്‍ പ്ലാവിന്റെ മുകളില്‍

ശ്രീനു എസ്

തൃശൂര്‍ , ബുധന്‍, 4 നവം‌ബര്‍ 2020 (08:52 IST)
വീടിനുള്ളി ഉറങ്ങിക്കിടന്ന 50കാരി നേരം വെളുത്തപ്പോള്‍ 22 അടി ഉയരത്തില്‍ പ്ലാവിന്റെ മുകളില്‍. തൃശൂര്‍ അരിമ്പൂരിലാണ് സംഭവം. രാവിലെ ഉറക്കമെഴുന്നേറ്റ ഇവരുടെ ഭര്‍ത്താവ് തന്റെ ഭാര്യയെ കാണാതെ പലയിടത്തും തിരഞ്ഞു. പിന്നീടാണ് സമീപത്തെ പ്ലാവിന്റെ മുകളില്‍ 22അടി ഉയരത്തില്‍ ഭാര്യ ഇരിക്കുന്നത് ഇദ്ദേഹം കാണുന്നത്. 
 
പിന്നീട് കയറുവച്ച് ഭാര്യയെ മരത്തോട് കെട്ടിവച്ച് ഭര്‍ത്താവ് കാവലിരിക്കുകയായിരുന്നു. ഇതിനുശേഷം രാവിലെ എട്ടുമണിയോടെ അഗ്നിശമന സേനയെ വിവരം അറിയിച്ചു. അഗ്നിശമന സേന സ്ഥലത്തെത്തി വല ഉപയോഗിച്ചാണ് ഇവരെ താഴെ ഇറക്കിയത്. മാനസിക അസ്വസ്തത പ്രകടിപ്പിക്കുന്ന സ്ത്രി ചില്ലകള്‍ ഇല്ലാത്ത പ്ലാവില്‍ കയറിയത് എങ്ങനെയെന്ന് അതിശയിക്കുകയാണ് നാട്ടുകാര്‍.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എവിടെയും ഇറങ്ങില്ല, മുന്ന് റഫാൽ വിമാനങ്ങൾ റഷ്യയിൽനിന്നും നേരിട്ട് ഇന്ത്യയിലേയ്ക്ക്