Select Your Language

Notifications

webdunia
webdunia
webdunia
webdunia

പൊലീസുകാര്‍ സല്യൂട്ട് ചെയ്യാത്തതില്‍ വിഷമം; പരാതിയുമായി തൃശൂര്‍ മേയര്‍

Thrissur Mayor
, വെള്ളി, 2 ജൂലൈ 2021 (16:08 IST)
പോലീസുകാര്‍ സല്യൂട്ട് ചെയ്യുന്നില്ലെന്ന് തൃശൂര്‍ മേയര്‍ എം.കെ.വര്‍ഗീസ്. പ്രോട്ടോകോള്‍ പ്രകാരം ഗവര്‍ണറും മുഖ്യമന്ത്രിയും കഴിഞ്ഞാല്‍ മേയര്‍ക്കാണ് കൂടുതല്‍ അധികാരം. എന്നാല്‍, തന്നെ കാണുമ്പോള്‍ പൊലീസ് ഉദ്യോഗസ്ഥര്‍ ആരും സല്യൂട്ട് ചെയ്യുന്നില്ലെന്ന് തൃശൂര്‍ മേയര്‍ പരാതി പറയുന്നു. പൊലീസ് ഉദ്യോഗസ്ഥര്‍ തന്നെ പരിഹസിക്കുകയാണെന്നും പരാതിയുണ്ട്. സല്യൂട്ട് ചെയ്യാന്‍ ഉത്തരവ് ഇറക്കണമെന്നാവശ്യപ്പെട്ട് മേയര്‍ ഡിജിപിക്ക് പരാതി നല്‍കി. മേയറുടെ പരാതി തൃശ്ശൂര്‍ റേഞ്ച് ഡിഐജിക്ക് കൈമാറി. ഉചിതമായ നടപടിയെടുക്കാന്‍ ഡിജിപി നിര്‍ദേശം നല്‍കിയിട്ടുണ്ട്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Kerala Lottery Resulst: Karunya Plus KN 367 ലോട്ടറിയുടെ നറുക്കെടുപ്പ് പൂര്‍ത്തിയായി; ഒന്നാം സമ്മാനം ഈ നമ്പറിന്, നിങ്ങളാണോ ഭാഗ്യശാലി