തൃശൂര്‍ പൂരത്തിന്റെ വെടിക്കെട്ടും മറ്റുള്ള ആഘോഷങ്ങളും സാധാരണ രീതിയില്‍ തന്നെ നടക്കും: വി എസ് സുനില്‍കുമാര്‍
തൃശൂര്‍ പൂരം ആഘോഷപൂര്‍വം നടക്കുമെന്ന് മന്ത്രി സുനില്‍കുമാര്‍
Publish Date: Mon, 01 May 2017 (10:12 IST)
Updated Date: Mon, 01 May 2017 (10:20 IST)
തൃശൂര്‍ പൂരത്തിന്റെ വെടിക്കെട്ട് സാധാരണ രീതിയില്‍ തന്നെ നടക്കുമെന്ന് മന്ത്രി വി എസ് സുനില്‍കുമാര്‍. ഇക്കാര്യത്തില്‍ കേന്ദ്ര എക്‌സ്‌പ്ലോസീവ് വിഭാഗത്തില്‍ നിന്നും ഉറപ്പ് ലഭിച്ചതായും അദ്ദേഹം പറഞ്ഞു. ഇന്ന് വൈകുന്നേരത്തോടെ നാഗ്പൂരിലെ എക്‌സ്‌പ്ലോസീവ് ചീഫ് കണ്‍ട്രോളര്‍ സാഹുവിന്റെ അനുമതി തൃശൂര്‍ കളക്ടര്‍ക്ക് ലഭിക്കുമെന്നും പൂരം ആഘോഷപൂര്‍വം തന്നെ നടക്കുമെന്നും മന്ത്രി വ്യക്തമാക്കി.
കേന്ദ്രത്തിന്റെ നിര്‍ദേശമനുസരിച്ചുളള വ്യവസ്ഥകളോടെതന്നെ പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങള്‍ക്ക് വെടിക്കെട്ടിന് അനുമതി നല്‍കും. ഇരുവിഭാഗങ്ങളും വെടിക്കെട്ടിനായി ഉപയോഗിക്കുന്ന പടക്കങ്ങളുടെ സാമ്പിളുകള്‍ എക്‌സ്‌പ്ലോസീവ് വകുപ്പിന്റെ നിര്‍ദേശമനുസരിച്ച് ശിവകാശി ലാബിലേക്ക് പരിശോധനയ്ക്ക് നല്‍കിയിട്ടുണ്ട്. പൊട്ടാസ്യം ക്ലോറൈറ്റ് ചേര്‍ക്കാത്ത പടക്കങ്ങള്‍ ഉപയോഗിക്കുന്നതിനുള്ള അനുമതി നല്‍കാനാണ് എക്‌സ്‌പ്ലോസീവ് വകുപ്പിന്റെ തീരുമാനം.