Select Your Language

Notifications

webdunia
webdunia
webdunia
webdunia

തൃശ്ശൂര്‍ പൂരം: പ്രദര്‍ശന വാടക നിശ്ചയിക്കല്‍ വിഷയത്തില്‍ നിലവിലുള്ള ധാരണ പ്രകാരം ഇത്തവണത്തെ പൂരം നടത്തണമെന്ന് മുഖ്യമന്ത്രി

തൃശ്ശൂര്‍ പൂരം: പ്രദര്‍ശന വാടക നിശ്ചയിക്കല്‍ വിഷയത്തില്‍ നിലവിലുള്ള ധാരണ പ്രകാരം ഇത്തവണത്തെ പൂരം നടത്തണമെന്ന് മുഖ്യമന്ത്രി

സിആര്‍ രവിചന്ദ്രന്‍

, ശനി, 30 ഡിസം‌ബര്‍ 2023 (12:09 IST)
തൃശ്ശൂര്‍ പൂരം നടത്തിപ്പിലെ പ്രദര്‍ശന വാടക നിശ്ചയിക്കല്‍ വിഷയത്തില്‍ നിലവിലുള്ള ധാരണ പ്രകാരം ഇത്തവണത്തെ പൂരം നടത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശിച്ചു. മറ്റ് കാര്യങ്ങള്‍ പൂരത്തിനുശേഷം ചര്‍ച്ചചെയ്ത് തീരുമാനിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം പാറമേക്കാവ്, തിരുവമ്പാടി ദേവസ്വം പ്രതിനിധികള്‍ സ്വാഗതം ചെയ്തു. ഇക്കാര്യം ആലോചിക്കാന്‍ വിളിച്ച ഉന്നതതല യോഗത്തിലാണ് തീരുമാനം.
 
കൊച്ചിന്‍ ദേവസ്വം ബോര്‍ഡും പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങളും തമ്മില്‍ നിലവിലുള്ള ധാരണ പ്രകാരം ഇത്തവണ പൂരം ഭംഗിയായി നടത്തണം. രാജ്യത്തെ തന്നെ പ്രധാന ശ്രദ്ധാകേന്ദ്രമാണ് തൃശ്ശൂര്‍ പൂരം. പൂരം ഭംഗിയായി നടക്കുക നാടിന്റെ ആവശ്യമാണ്. ലോകത്തിന്റെ  പല ഭാഗങ്ങളിലും ഐക്കണ്‍ ആണ് തൃശൂര്‍ പൂരം. ഇതില്‍ ഒരു വിവാദവും പാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മകളുടെ വിവാഹ ദിവസം അറസ്റ്റ് ചെയ്യുമോ എന്ന് പേടി; സുരേഷ് ഗോപിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ജനുവരി എട്ടിനു പരിഗണിക്കും