തൃശൂര്‍ പൂരത്തോടു അനുബന്ധിച്ച് ഏപ്രില്‍ 19 ഉച്ചയ്ക്കു രണ്ടുമുതല്‍ 20 ഉച്ചയ്ക്കു രണ്ട് വരെ തൃശൂര്‍ താലൂക്ക് പരിധിയില്‍ ഉള്‍പ്പെട്ട എല്ലാ മദ്യവില്‍പ്പന ശാലകളും കള്ള് ഷാപ്പ്, ബിയര്‍ ആന്‍ഡ് വൈന്‍ പാര്‍ലറുകള്‍, ബാര്‍ എന്നിവ പൂര്‍ണമായി അടച്ചിടുന്നതിനും മദ്യം മറ്റു ലഹരി വസ്തുക്കള്‍ എന്നിവയുടെ വില്‍പ്പന നിരോധിച്ചും ജില്ലാ കലക്ടര്‍ ഉത്തരവിട്ടു.
മദ്യനിരോധനം ഏര്‍പ്പെടുത്തുന്നത് വ്യാജമദ്യ നിര്‍മാണത്തിനും വിതരണത്തിനും വില്‍പനയ്ക്കും ഇടയാക്കുമെന്ന സാധ്യത കണക്കിലെടുത്ത് ഇത് തടയുന്നതിന് ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കാന്‍ പൊലീസ്, എക്സൈസ് വകുപ്പ് അധികൃതര്‍ക്ക് നിര്‍ദേശവും നല്‍കിയിട്ടുണ്ട്.