Select Your Language

Notifications

webdunia
webdunia
webdunia
webdunia

Thrissur Pooram - Thrissur Weather: തൃശൂര്‍ പൂരം നാളെ, മഴയ്ക്ക് സാധ്യത

നാളെ രാവിലെ മുതലാണ് തൃശൂര്‍ പൂരത്തിന്റെ പ്രധാന ചടങ്ങുകള്‍

Thrissur Pooram

രേണുക വേണു

, വ്യാഴം, 18 ഏപ്രില്‍ 2024 (10:59 IST)
Thrissur Pooram

Thrissur Pooram - Thrissur Weather: ചരിത്ര പ്രസിദ്ധമായ തൃശൂര്‍ പൂരം നാളെ. പൂരത്തിന്റെ ഭാഗമായുള്ള പൂരവിളംബരം നടന്നു. നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റി കൊമ്പന്‍ എറണാകുളം ശിവകുമാറാണ് പൂര വിളംബരം നടത്തിയത്. തെക്കേ ഗോപുര വാതില്‍ തുറന്നാണ് എറണാകുളം ശിവകുമാര്‍ പുറത്തേക്ക് എത്തിയത്. അതിനുശേഷം നിലപാട് തറയില്‍ എത്തി മൂന്നു തവണ ശംഖ് ഊതി പൂര വിളംബരം നടത്തി. 
 
നാളെ രാവിലെ മുതലാണ് തൃശൂര്‍ പൂരത്തിന്റെ പ്രധാന ചടങ്ങുകള്‍. രാവിലെ ഏഴിന് കണിമംഗലം ശാസ്താവ് പൂരനഗരിയിലേക്ക് എഴുന്നുള്ളും. 19 ന് വൈകിട്ട് കുടമാറ്റം നടക്കും. 20 ന് പുലര്‍ച്ചെയാണ് വെടിക്കെട്ട്. 
 
അതേസമയം വരും മണിക്കൂറുകളില്‍ തൃശൂര്‍ ജില്ലയില്‍ മഴയ്ക്ക് സാധ്യതയുണ്ട്. ഇന്നും നാളെയുമായി കേരളത്തില്‍ എല്ലാ ജില്ലകളിലും ഇടിമിന്നലോടു കൂടിയ വേനല്‍ മഴയ്ക്കാണ് സാധ്യത. ഇന്ന് മലയോര മേഖലകളിലും നാളെ വടക്കന്‍ ജില്ലകളിലുമാണ് കൂടുതല്‍ മഴ ലഭിക്കുക. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Explainer: UAE Rain: യുഎഇയിലെ മഴയ്ക്ക് കാരണം എന്താണ്? അറിയേണ്ടതെല്ലാം