Select Your Language

Notifications

webdunia
webdunia
webdunia
webdunia

തൃശൂർ പൂരം: ഘടക പൂരങ്ങളുടെ സമയക്രമം ഇങ്ങനെ

ജനത്തിരക്ക് നിയന്ത്രിക്കുന്നതിനായി ഘടക പൂരങ്ങളുടെയും പ്രധാന പൂരങ്ങളുടെയും വടക്കുനാഥ ക്ഷേത്രത്തിലേക്കുള്ള പ്രവേശനവും പുറത്ത് കടക്കലും മുൻപ് നിശ്ചയിച്ച സമയക്രമം കർശ്ശനമായി പാലിച്ച് തന്നെ നടത്തണമെന്നും ഉത്തരവിൽ പറയുന്നു

Thrissur Pooram Schedule
മുണ്ടത്തിക്കോട് വെടിക്കെട്ട് നിർമ്മാണശാലയിലുണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തിൽ തൃശൂർ പൂരത്തിന്റെ ആചാരപരമായ ചടങ്ങുകൾക്ക് പ്രാധാന്യം നൽകിക്കൊണ്ട് ആഘോഷങ്ങൾ ഒഴിവാക്കി പൂരം പൂർത്തീകരിക്കുകയെന്ന യോഗ തീരുമാനം അനുസരിച്ച് സാമ്പിൾ വെടിക്കെട്ട്, പ്രധാന വെടിക്കെട്ട്, പകൽ വെടിക്കെട്ട് എന്നിവ പൂർണ്ണമായും ഒഴിവാക്കിക്കൊണ്ട് തൃശൂർ സബ് ഡിവിഷണൽ മജസ്ട്രേറ്റ് ഉത്തരവിറക്കി. ജനത്തിരക്ക് നിയന്ത്രിക്കുന്നതിനായി ഘടക പൂരങ്ങളുടെയും പ്രധാന പൂരങ്ങളുടെയും വടക്കുനാഥ ക്ഷേത്രത്തിലേക്കുള്ള പ്രവേശനവും പുറത്ത് കടക്കലും മുൻപ് നിശ്ചയിച്ച സമയക്രമം കർശ്ശനമായി പാലിച്ച് തന്നെ നടത്തണമെന്നും ഉത്തരവിൽ പറയുന്നു. 
 
ഘടക പൂരങ്ങളുടെ വടക്കുംനാഥ ക്ഷേത്രത്തിലേക്കുള്ള പ്രവേശനം, പുറത്തു കടക്കൽ സമയക്രമം  
 
തൃശൂർ പൂരം കൂട്ടിയെഴുന്നള്ളിപ്പ് (ഏപ്രിൽ 26) 
 
കണിമംഗലം ദേശം 
 
ക്ഷേത്രത്തിനകത്തേക്ക് രാവിലെ 7.05 ന് പുറത്തേക്ക് 8.15 ന്.
ക്ഷേത്രത്തിനകത്തേക്ക് രാത്രി 8 ന് പുറത്തേക്ക് 9 ന്.
 
കാരമുക്ക് ദേശം
 
ക്ഷേത്രത്തിനകത്തേക്ക് രാവിലെ 8.15 ന് പുറത്തേക്ക് 9.15 ന്.
ക്ഷേത്രത്തിനകത്തേക്ക് രാത്രി 9 ന് പുറത്തേക്ക് 10 ന്.
 
ചെമ്പുകാവ് ദേശം
 
ക്ഷേത്രത്തിനകത്തേക്ക് രാവിലെ 8.45 ന് പുറത്തേക്ക് 10.15 ന്.
ക്ഷേത്രത്തിനകത്തേക്ക് രാത്രി 9.30 ന് പുറത്തേക്ക് 10.30 ന്.
 
പനമുക്കുംപിള്ളി ദേശം 
 
ക്ഷേത്രത്തിനകത്തേക്ക് രാവിലെ 8.45 ന് പുറത്തേക്ക് 10.15 ന്.
ക്ഷേത്രത്തിനകത്തേക്ക് രാത്രി 9.30 ന് പുറത്തേക്ക് 10.30 ന്.
 
ലാലൂർ ദേശം
 
ക്ഷേത്രത്തിനകത്തേക്ക് രാവിലെ 8.45 ന് പുറത്തേക്ക് 9.45 ന്.
ക്ഷേത്രത്തിനകത്തേക്ക് രാത്രി 9.30 ന് പുറത്തേക്ക് 10.30 ന്.
 
ചൂരക്കാട്ടുകാവ് ദേശം 
 
ക്ഷേത്രത്തിനകത്തേക്ക് രാവിലെ 9.15 ന് പുറത്തേക്ക് 10.45 ന്.
ക്ഷേത്രത്തിനകത്തേക്ക് രാത്രി 10 ന് പുറത്തേക്ക് 12 ന്.
 
അയ്യന്തോൾ ദേശം 
 
 ക്ഷേത്രത്തിനകത്തേക്ക് രാവിലെ 9.45 ന് പുറത്തേക്ക് 11.45 ന്.
ക്ഷേത്രത്തിനകത്തേക്ക് രാത്രി 11 ന് പുറത്തേക്ക് രാത്രി 12.30 ന്.
 
നെയ്തലക്കാവ് ദേശം 
 
ക്ഷേത്രത്തിനകത്തേക്ക് രാവിലെ 10.45 ന് പുറത്തേക്ക് ഉച്ചയ്ക്ക് 12.45 ന്.
ക്ഷേത്രത്തിനകത്തേക്ക് രാത്രി 12 ന് പുറത്തേക്ക് പുലർച്ചെ ഒരുമണിക്ക്.
 
പാറമേക്കാവ് ദേശം
 
ക്ഷേത്രത്തിനകത്തേക്ക് ഉച്ചയ്ക്ക് 12 ന് പുറത്തേക്ക് രാത്രി 7 ന്.
 
ക്ഷേത്രത്തിനകത്തേക്ക് രാത്രി 10.30 ന് പുറത്തേക്ക് പുലർച്ചെ 2 ന്.
 
തിരുവമ്പാടി ദേശം
 
ക്ഷേത്രത്തിനകത്തേക്ക് രാവിലെ 7.30 ന് പുറത്തേക്ക് 9.30 ന്.
ക്ഷേത്രത്തിനകത്തേക്ക് രാവിലെ 11 ന് പുറത്തേക്ക് രാത്രി 7 ന്.
ക്ഷേത്രത്തിനകത്തേക്ക് രാത്രി 11 ന് പുറത്തേക്ക് പുലർച്ചെ 2 ന്.
 
പകൽ പൂരം (27/4/26) 
 
പാറമേക്കാവ് ദേശം
 
ക്ഷേത്രത്തിനകത്തേക്ക് രാവിലെ 7.30 ന് പുറത്തേക്ക് 11.30 ന്.
 
തിരുവമ്പാടി ദേശം 
 
ക്ഷേത്രത്തിനകത്തേക്ക് രാവിലെ 8 ന് പുറത്തേക്ക് ഉച്ചയ്ക്ക് 12 ന്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഉത്തരേന്ത്യ ചുട്ടുപൊള്ളുന്നു : താപനില 44 ഡിഗ്രിയിലേക്ക്, ഉഷ്ണതരംഗ മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്