കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഈ വർഷത്തെ തൃശൂർ പൂരം ഉപേക്ഷിച്ചു. പൂരം ചടങ്ങുകൾ മാത്രമായി നടത്തിയാൽ മതിയെന്ന് ബുധനാഴ്‌ച്ച ചേർന്ന മന്ത്രിസഭായോഗത്തിൽ തീരുമാനമായി. 
 
 			
 
 			
			                     
							
							
			        							
								
																	
	 
	ക്ഷേത്രത്തിൽ നടക്കുന്ന പൂര ചടങ്ങുകളിൽ അഞ്ച് പേർ മാത്രമേ പങ്കെടുക്കുകയുള്ളു. ചെറു പൂരങ്ങൾ അടക്കമുള്ള ചടങ്ങുകൾ ഇത്തവണ ഉണ്ടാവില്ലെന്നാണ് തീരുമാനം.കൊച്ചിൻ ദേവസ്വം ബോർഡിന് കീഴിൽ വരുന്ന ആറാട്ടുപുഴ പൂരം നടത്തേണ്ടെന്നും മന്ത്രിതല യോഗത്തിൽ തീരുമാനിച്ചിട്ടുണ്ട്.