Select Your Language

Notifications

webdunia
webdunia
webdunia
webdunia

തൃശൂര്‍ നഗരത്തില്‍ ഇന്ന് പുലികളിറങ്ങും; അറിയേണ്ടതെല്ലാം

വര്‍ഷങ്ങളായി സാംസ്‌കാരിക നഗരിയായ തൃശൂരില്‍ നടക്കുന്ന ഓണാഘോഷത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട കലാരൂപമാണ് പുലികളി

തൃശൂര്‍ നഗരത്തില്‍ ഇന്ന് പുലികളിറങ്ങും; അറിയേണ്ടതെല്ലാം
, വെള്ളി, 1 സെപ്‌റ്റംബര്‍ 2023 (08:43 IST)
ഓണാഘോഷങ്ങള്‍ക്ക് സമാപനം കുറിച്ച് തൃശൂര്‍ നഗരത്തില്‍ ഇന്ന് പുലികളി. വൈകിട്ട് നാല് മുതലാണ് പുലികളി. വിവിധ പുലികളി സംഘങ്ങള്‍ തൃശൂര്‍ സ്വരാജ് റൗണ്ടില്‍ അണിനിരക്കും. വൈകിട്ട് 5.30 ന് നടക്കുന്ന സമാപന സമ്മേളനം പട്ടികജാതി-പട്ടികവര്‍ഗ-ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. റവന്യു വകുപ്പ് മന്ത്രി കെ.രാജന്‍ അധ്യക്ഷനാകും. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആര്‍.ബിന്ദു മുഖ്യാതിഥിയാകും. മേയര്‍, എംപിമാര്‍, എംഎല്‍എമാര്‍ തുടങ്ങി നിരവധി പ്രമുഖര്‍ പങ്കെടുക്കും. തുടര്‍ന്ന് തൃശൂര്‍ കലാസദന്‍ ഒരുക്കുന്ന മ്യൂസിക്ക് ഷോയോടെ പരിപാടികള്‍ക്ക് തിരശീല വീഴും. 
 
വര്‍ഷങ്ങളായി സാംസ്‌കാരിക നഗരിയായ തൃശൂരില്‍ നടക്കുന്ന ഓണാഘോഷത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട കലാരൂപമാണ് പുലികളി. ലക്ഷങ്ങള്‍ ചെലവഴിച്ചാണ് ഓരോ സംഘങ്ങളും തങ്ങളുടെ പുലികളെ നഗരത്തിലിറക്കുക. രാവിലെ മുതല്‍ തന്നെ പുലികളിക്കായുള്ള ഒരുക്കങ്ങള്‍ ആരംഭിക്കും. മണിക്കൂറുകളെടുത്താണ് പുലികളിയുടെ ചായംപൂശല്‍ നടക്കുക. പുലികളിയോട് അനുബന്ധിച്ച് തൃശൂര്‍ നഗരത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാധ്യത; രണ്ടുജില്ലകളില്‍ യെല്ലോ അലര്‍ട്ട്