Select Your Language

Notifications

webdunia
webdunia
webdunia
webdunia

തൃശൂരില്‍ 119 ഗുണ്ടകള്‍ പോലീസ് കസ്റ്റഡിയില്‍

തൃശൂരില്‍ 119 ഗുണ്ടകള്‍ പോലീസ് കസ്റ്റഡിയില്‍

എ കെ ജെ അയ്യര്‍

, വ്യാഴം, 15 ഒക്‌ടോബര്‍ 2020 (09:53 IST)
തൃശൂര്‍: കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ തൃശൂര്‍ ജില്ലയില്‍ നടന്ന ഒമ്പതു കൊലപാതകങ്ങളുടെ നടുക്കം ഉണ്ടാക്കിയ പ്രതിസന്ധിയില്‍ ഡി.ഐ.ജി എസ് .സുരേന്ദ്രന്റെ നേതൃത്വത്തില്‍ നടത്തിയ ഓപ്പറേഷന്‍ റേഞ്ചര്‍ വഴി ഈ മേഖലയില്‍ പോലീസ് 119 ഗുണ്ടകളെ കസ്റ്റഡിയിലെടുത്തു. തൃശൂര്‍ ജില്ലയ്ക്കൊപ്പം പാലക്കാട്, മലപ്പുര ജില്ലകളിലും വ്യാകമായ റെയ്ഡ് നടത്തി.
 
ബോംബ് സ്‌ക്വാഡ്, ഡോഗ് സ്‌ക്വാഡ്, മെറ്റല്‍ ഡിറ്റക്ഷന്‍ സ്‌ക്വാഡ് എന്നിവരുടെ സഹകരണത്തോടെ 170 പേരുള്ള പോലീസ് സംഘമാണ് വ്യാപക റെയ്ഡ് നടത്തിയത്. ഇതില്‍ തൃശൂരില്‍ നിന്ന് 45 പേരും, മലപ്പുറം, പാലക്കാട് ജില്ലകളില്‍ നിന്ന് 74 പേരുമാണ് പോലീസ് വലയിലായത്.
 
തൃശൂരിലെ ഒല്ലൂരില്‍ നിന്ന് നാടാണ് ബോംബ്  നിര്‍മ്മാണ സാമഗ്രികളും പാലക്കാട്ടു നിന്ന് വ്യാജ നാടന്‍ തോക്കുകളും പിടിച്ചെടുത്തു. ഇതിനൊപ്പം ഈ റേഞ്ചില്‍ 78 പേരെ പുതുതായി റൗഡി ലിസ്റ്റില്‍ പെടുത്തുകയും ചെയ്തിട്ടുണ്ട്. 
 
കൊരട്ടിയിലെ ലഹരി മരുന്ന് സംഘത്തിലെ അംഗത്തിന്റെ പിടികൂടാന്‍ പോയ പോലീസ് എട്ടു കിലോ തൂക്കമുള്ള പഞ്ചലോഹ വിഗ്രഹം, ഒന്നര കിലോ കഞ്ചാവ് എന്നിവയും പിടിച്ചെടുത്തു. ഇതുമായി ബന്ധപ്പെട്ടു നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ബോംബേ തലയാണ് എന്നറിയപ്പെടുന്ന  കുന്നപ്പിള്ളി ചക്കാലയ്ക്കല്‍ ഷാജി പിടിയിലായി.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ശബരിമല ദര്‍ശനം: ആശങ്കയറിയിച്ച് സ്‌പെഷ്യല്‍ കമ്മീഷണര്‍