Publish Date: Tue, 30 Jul 2024 (08:45 IST)
Updated Date: Tue, 30 Jul 2024 (08:50 IST)
തൃശൂരില്‍ മെഡിക്കല്‍ കോളേജ് ആശുപത്രി വളപ്പില്‍ രോഗിയെ പാമ്പു കടിച്ചു. ഒറ്റപ്പാലം ദേവീകൃപ വീട്ടില്‍ ദേവീദാസനാണ് പാമ്പിന്റെ കടിയേറ്റത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെയായിരുന്നു സംഭവം. സ്ഥലത്തുണ്ടായിരുന്നവര്‍ ഉടന്‍ തന്നെ ഇദ്ദേഹത്തെ അത്യാഹിത വിഭാഗത്തിലെത്തിച്ചു.
മെഡിക്കല്‍ സ്റ്റോറില്‍ മരുന്നുവാങ്ങാന്‍ പോകവെ പുറത്തുള്ള കരിങ്കല്ലിന് മുകളില്‍ ഇരുന്നപ്പോഴാണ് പാമ്പു കടിച്ചത്. ട്രോമാകെയറില്‍ നിരീക്ഷണത്തിലാണ് ദേവീദാസന്‍. ആരോഗ്യനില തൃപ്തികരമെന്നാണ് വിവരം.