അപ്രതീക്ഷിതമായി കുഴഞ്ഞുവീണു ,പ്ലസ് ടു വിദ്യാർഥികളുടെ യാത്രയയപ്പിനിടെ രമ്യ ടീച്ചർ യാത്രയായി

അഭിറാം മനോഹർ
ചൊവ്വ, 9 ജനുവരി 2024 (14:37 IST)
കൊരട്ടി ലിറ്റില്‍ഫ്‌ളവര്‍ കോണ്‍വെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥികളുടെ യാത്രയയപ്പ് വേദി പ്രിയ അധ്യാപികയുടെ വിയോഗവേദിയായി. വിദ്യാര്‍ഥികളെ യാത്രയയച്ചുകൊണ്ടുള്ള പ്രസംഗം അവസാനിപ്പിച്ചതും ടീച്ചര്‍ കസാരയിലേയ്ക്ക് കുഴഞ്ഞുവീഴുകയായിരുന്നു. അധികം വൈകാതെ തന്നെ ടീച്ചര്‍ മരണത്തിന് കീഴടങ്ങുകയും ചെയ്തു. ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. സ്‌കൂളിലെ ഗണിതശാസ്ത്ര അധ്യാപികയായിരുന്നു മരണപ്പെട്ട രമ്യാ ജോസ്(41).
 
യോഗത്തില്‍ പ്രിന്‍സിപ്പലിന് ശേഷമാണ് രമ്യ പ്രസംഗിക്കാനെഴുന്നേറ്റത്. കുട്ടികളോട് സംസാരിച്ച ശേഷം പെട്ടെന്ന് കസേരയില്‍ ഇരുന്ന അവര്‍ തൊട്ടടുത്ത നിമിഷം കുഴഞ്ഞുവീണു. ഉടനെ തൊട്ടടുത്ത ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ഇടയ്ക്ക് വെച്ചു മരണപ്പെടുകയായിരുന്നു. കഴിഞ്ഞ വര്‍ഷം സ്‌കൂള്‍ വാര്‍ഷികയോഗത്തിനിടയിലും സമാനമായ രീതിയില്‍ രമ്യാ ജോസ് കുഴഞ്ഞുവീണീരുന്നു. അന്ന് യോഗത്തില്‍ പ്രസംഗിച്ചുകൊണ്ടിരിക്കെ താഴെ വീണ അവരെ ആശുപത്രിയിലെത്തിക്കുകയും ചികിത്സ നല്‍കുകയും ചെയ്തിരുന്നു. തുടര്‍ന്ന് നടത്തിയ ആരോഗ്യപരിശോധനകളില്‍ മറ്റ് പ്രശ്‌നങ്ങള്‍ ഒന്നും കണ്ടെത്തിയിരുന്നില്ല.
 
നടക്കാനിരിക്കുന്ന പ്ലസ് ടു പരീക്ഷകള്‍ മുന്നില്‍ കണ്ടാണ് പ്ലസ്ടു വിദ്യാര്‍ഥികളുടെ യാത്രയയപ്പ് ചടങ്ങ് നേരത്തെയാക്കിയത്. ചൊവ്വാഴ്ച ഗ്രൂപ്പ് ഫോട്ടോ എടുക്കുവാന്‍ എല്ലാവരും എത്തണമെന്ന സന്ദേശവും രമ്യ ക്ലാസ് ഗ്രൂപ്പില്‍ പങ്കുവെച്ചിരുന്നു. ഹൈക്കോടതി അഭിഭാഷകന്‍ എറണാകുളം മരട് ചൊവ്വാറ്റുക്കുന്നേല്‍ ജോസിന്റെയും മേരിയുടെയും മകളാണ് രമ്യാജോസ്. ഭര്‍ത്താവ് പയ്യപ്പിള്ളി കൊഴുവന്‍ ഫിനോബ്. നേഹ,നോറ എന്നിവര്‍ മക്കളാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

രാഹുല്‍ പാര്‍ട്ടിക്ക് പുറത്താണ്, തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഇറങ്ങുന്നത് ശരിയല്ല: അതൃപ്തി പ്രകടമാക്കി രമേശ് ചെന്നിത്തല

കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്യുന്നതില്‍ ഒരു തടസ്സവുമില്ല: കെ മുരളീധരന്‍

മത്സരിക്കാന്‍ ആളില്ല! തിരുവനന്തപുരം ജില്ലയില്‍ 50ഇടങ്ങളില്‍ വോട്ട് തേടാതെ ബിജെപി

എന്‍ വാസുവിനെ വിലങ്ങണിയിച്ച് കോടതിയില്‍ എത്തിച്ചു; പോലീസുകാര്‍ക്കെതിരെ നടപടിക്ക് സാധ്യത

നടിയെ ആക്രമിച്ച കേസിന്റെ വിധിന്യായം പൂര്‍ത്തിയാകുന്നു; ആയിരത്തിലേറെ പേജുകള്‍ !

അടുത്ത ലേഖനം
Show comments