Select Your Language

Notifications

webdunia
webdunia
webdunia
webdunia

സിനിമയ്ക്ക് നെഗറ്റീവ് റിവ്യു ചെയ്തു; യുട്യൂബര്‍ ഉണ്ണിക്കെതിരെ വധഭീഷണിയുമായി സംവിധായകന്‍ (വീഡിയോ)

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയ സംവിധായകനാണ് അനീഷ് അന്‍വര്‍

Unni Vlogs, Aneesh Anwar, Cinema Review, Rastha Film Review, Unni Review, Cinema News, Webdunia Malayalam

രേണുക വേണു

, ശനി, 6 ജനുവരി 2024 (17:04 IST)
Unni and Aneesh

സിനിമയ്ക്ക് നെഗറ്റീവ് റിവ്യു ചെയ്തതിന്റെ പേരില്‍ പ്രമുഖ യുട്യൂബര്‍ ഉണ്ണിക്കെതിരെ (ഉണ്ണി വ്‌ളോഗ്‌സ്) വധഭീഷണി. ജനുവരി അഞ്ചിന് തിയറ്ററുകളിലെത്തിയ 'രാസ്ത' എന്ന സിനിമയുടെ സംവിധായകന്‍ അനീഷ് അന്‍വര്‍ ആണ് തനിക്കെതിരെ ഫോണിലൂടെ വധഭീഷണി മുഴക്കിയതെന്ന് ഉണ്ണി യുട്യൂബ് വീഡിയോയില്‍ പറഞ്ഞു. അനീഷ് അന്‍വറിനെതിരെ താന്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും ഉണ്ണി പറഞ്ഞു. 
 
സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയ സംവിധായകനാണ് അനീഷ് അന്‍വര്‍. മാതൃത്വത്തെ കുറിച്ച് കഥ പറഞ്ഞ സക്കറിയയുടെ ഗര്‍ഭിണികള്‍ എന്ന സിനിമയാണ് 2014 ലെ സംസ്ഥാന അവാര്‍ഡിനു അനീഷ് അന്‍വറെ അര്‍ഹനാക്കിയത്. അങ്ങനെയൊരു സംവിധായകന്‍ തന്റെ അമ്മയെ അടക്കം ആക്ഷേപിച്ചു സംസാരിച്ചെന്നും അതുകൊണ്ടാണ് കേസുമായി മുന്നോട്ടു പോകാന്‍ തീരുമാനിച്ചതെന്നും ഉണ്ണി പറഞ്ഞു. തന്നെ ജാതീയമായി അധിക്ഷേപിക്കുന്ന തരത്തിലുള്ള അശ്ലീല വാക്കുകള്‍ അടക്കം അനീഷ് ഉപയോഗിച്ചെന്നും ഉണ്ണി ആരോപിച്ചു. 
 


മുല്ലമൊട്ടും മുന്തിരിച്ചാറും, സക്കറിയയുടെ ഗര്‍ഭിണികള്‍, കുമ്പസാരം, ബഷീറിന്റെ പ്രേമലേഖനം, മൈ ഗ്രേറ്റ് ഗ്രാന്‍ഡ് ഫാദര്‍ എന്നീ സിനിമകള്‍ സംവിധാനം ചെയ്ത അനീഷ് അന്‍വറിന്റെ ഏറ്റവും പുതിയ ചിത്രമാണ് രാസ്ത. സര്‍ജാനോ ഖാലിദ്, അനഘ നാരായണന്‍, ആരാധ്യ ആന്‍, സുധീഷ്, ഇര്‍ഷാദ് അലി, ടി.ജി.രവി എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മത്സ്യത്തൊഴിലാളിയായി നാഗചൈതന്യ, പ്രണയ നായികയായി വീണ്ടും സായി പല്ലവി,'തന്‍ഡേല്‍' ടീസര്‍