Select Your Language

Notifications

webdunia
webdunia
webdunia
webdunia

തുലാവർഷം 2 ദിവസത്തിനകം എത്തും, വരും ദിവസങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത

തുലാവര്‍ഷത്തിന്റെ സ്വാധീനഫലമായി ഇന്ന് 8 ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.

Kerala Weather, August 12 Weather Alert, Rain Alert Kerala, Heavy Rain Kerala, Kerala Weather in Malayalam, കാലാവസ്ഥ, കേരള കാലാവസ്ഥ, കാലാവസ്ഥ മുന്നറിയിപ്പ്

അഭിറാം മനോഹർ

, ചൊവ്വ, 14 ഒക്‌ടോബര്‍ 2025 (15:35 IST)
സംസ്ഥാനത്ത് 2 ദിവസത്തിനകം തുലാവര്‍ഷം എത്തുമെന്ന് പ്രവചനം. തുലാവര്‍ഷം എത്തുന്നതിന് സമാനമായ കാലയളവില്‍ കാലവര്‍ഷം രാജ്യത്ത് നിന്നും പൂര്‍ണ്ണമായി പിന്മാറുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.തുലാവര്‍ഷത്തിന്റെ സ്വാധീനഫലമായി വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് പരക്കെ മഴയാണ് പ്രതീക്ഷിക്കുന്നത്.
 
 തുലാവര്‍ഷത്തിന്റെ സ്വാധീനഫലമായി ഇന്ന് 8 ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. ബുധനാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി,എറണാകുളം ജില്ലയിലും വ്യാഴാഴ്ചയും വെള്ളിയാഴ്ചയും തിരുവനന്തപുരം, കൊല്ലം,പത്തനംതിട്ട, ആലപ്പുഴ,കോട്ടയം,ഇടുക്കി,എറണാകുളം,തൃശൂര്‍ ജില്ലകളിലും ശനിയാഴ്ച പത്തനംതിട്ട, ഇടുക്കി,തൃശൂര്‍,പാലക്കാട്, മലപ്പുറം,വയനാട് ജില്ലകളിലും യെല്ലോ അലര്‍ട്ടാണ്. 
 
24 മണിക്കൂറില്‍ 64.5 മില്ലീമീറ്റര്‍ മുതല്‍ 115.5 മില്ലീമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യമാണ് യെല്ലോ അലര്‍ട്ട് കൊണ്ട് അര്‍ഥമാക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Donald Trump: മോദി ഇടയുമെന്ന് തോന്നുന്നു, ഇറ്റാലിയൻ പ്രധാനമന്ത്രിയെ സുന്ദരിയെന്ന് വിളിച്ച് ട്രംപ്