Select Your Language

Notifications

webdunia
webdunia
webdunia
webdunia

മഴയത്ത് തുണിയെടുക്കാനായി കുടയുമായി പുറത്തിറങ്ങി; അങ്കമാലിയില്‍ വീട്ടമ്മ ഇടിമിന്നലേറ്റ് മരിച്ചു

മഴയത്ത് തുണിയെടുക്കാനായി കുടയുമായി പുറത്തിറങ്ങി; അങ്കമാലിയില്‍ വീട്ടമ്മ ഇടിമിന്നലേറ്റ് മരിച്ചു

സിആര്‍ രവിചന്ദ്രന്‍

, വ്യാഴം, 13 മാര്‍ച്ച് 2025 (12:34 IST)
മഴയത്ത് തുണിയെടുക്കാനായി കുടയുമായി പുറത്തിറങ്ങിയ വീട്ടമ്മ ഇടിമിന്നലേറ്റ് മരിച്ചു. അങ്കമാലി വേങ്ങൂര്‍ സ്വദേശിനി വിജയമ്മ ആണ് മരിച്ചത്. 73 വയസ്സ് ആയിരുന്നു. അങ്കമാലി നഗരസഭ കൗണ്‍സിലര്‍ എവി രഘുവിന്റെ അമ്മയാണ് ഇവര്‍. കഴിഞ്ഞദിവസം വൈകുന്നേരം 4:15നാണ് സംഭവം നടന്നത്.
 
വേനല്‍ മഴ പെയ്തപ്പോള്‍ പുറത്ത് ഉണങ്ങാനായി വിരിച്ചിരുന്ന തുണിയെടുക്കാന്‍ കുടയുമായി പുറത്തേക്ക് ഇറങ്ങുകയായിരുന്നു ഇവര്‍. പിന്നാലെ മിന്നലേക്കുകയായിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആറ്റുകാല്‍ പൊങ്കാല: പണ്ടാര അടുപ്പില്‍ തീ പകര്‍ന്നു, 1.15ന് നിവേദ്യം