Select Your Language

Notifications

webdunia
webdunia
webdunia
webdunia

പശ്ചിമ ബംഗാളില്‍ ഇടിമിന്നലേറ്റ് 14 പേര്‍ മരിച്ചു

Thunder Rain Death News

സിആര്‍ രവിചന്ദ്രന്‍

, വെള്ളി, 28 ഏപ്രില്‍ 2023 (09:25 IST)
പശ്ചിമ ബംഗാളില്‍ ഇടിമിന്നലേറ്റ് 14 പേര്‍ മരിച്ചു. അഞ്ച് ജില്ലകളിലായാണ് ഇടിമിന്നലേറ്റ് 14 പേര്‍ മരിച്ചത്. മരിച്ചവരില്‍ ഭൂരിഭാഗവും കര്‍ഷകരാണ്. ഇടിമിന്നലില്‍ കിഴക്കന്‍ ബര്‍ധമാന്‍ ജില്ലയില്‍ നാലുപേരും മുര്‍ഷിദാബാദിലും നോര്‍ത്ത്24 പര്‍ഗാനാസിലും രണ്ടുപേരും മരിച്ചതായി ദുരന്തനിവാരണ വകുപ്പ് അറിയിച്ചു.
 
പശ്ചിമ മിഡ്നാപൂര്‍, ഹൗറ റൂറല്‍ ജില്ലകളില്‍ നിന്ന് ആറ് മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. കൊല്‍ക്കത്ത, ഹൗറ, നോര്‍ത്ത് 24 പര്‍ഗാനാസ്, പുര്‍ബ ബര്‍ധമാന്‍, മുര്‍ഷിദാബാദ് എന്നിവയുള്‍പ്പെടെ തെക്കന്‍ ബംഗാള്‍ ജില്ലകളില്‍ വ്യാഴാഴ്ച വൈകുന്നേരത്തോടെ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയാണ് ലഭിച്ചത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തൃശൂര്‍ പൂരം: കോര്‍പറേഷന്‍ പരിധിയില്‍ മദ്യ നിരോധനം ഏര്‍പ്പെടുത്തി