Select Your Language

Notifications

webdunia
webdunia
webdunia
webdunia

കുരുക്കൊഴിയുന്നില്ല, സജി ചെറിയാനെതിരെ കേസെടുക്കാൻ കോടതി നിർദേശം

saji cherian
, ബുധന്‍, 6 ജൂലൈ 2022 (21:07 IST)
രാജ്യത്തിൻ്റെ ഭരണഘടനയ്ക്കെതിരെ വിവാദപരാമർശങ്ങൾ നടത്തിയതിന് രാജിവെച്ചതിന് പിന്നാലെ സജി ചെറിയാനെതിരെ കേസെടുക്കാൻ കോടതിയുടെ നിർദേശം. ദേശാഭിമാനത്തെ വൃണപ്പെടുത്തിയതിന് തിരുവല്ല ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് കേസെടുക്കാൻ നിർദേശം നൽകിയത്. കൊച്ചി സ്വദേശിയായ ബൈജു നോയൽ എന്ന അഭിഭാഷകൻ നൽകിയ ഹർജിയിലാണ് കോടതിയുടെ ഉത്തരവ്.
 
സിപിഎം കേന്ദ്രനേതൃത്വത്തിൻ്റെ ഇടപെടലിനെ തുടർന്ന് മുഖ്യമന്ത്രിയെ നേരിട്ട് കണ്ടാണ് സജി ചെറിയാൻ രാജിക്കത്ത് നൽകിയത്.പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളിയിൽ സിപിഎം ഏരിയ കമ്മിറ്റിയുടെ പരിപാടിയിൽ ഞായറാഴ്ചയായിരുന്നു സജി ചെറിയാൻ്റെ വിവാദപരാമർശം.
 
ജനങ്ങളെ കൊള്ളയടിക്കാൻ പറ്റിയ ഭരണഘടനയാണ് രാജ്യത്തുള്ളതെന്നും ബ്രീട്ടീഷുകാർ പറഞ്ഞുകൊടുത്തത് അതേപടി പകർത്തുകയാണ് ഉണ്ടായതെന്നും ചൂഷണത്തെ അംഗീകരിച്ച ഭരണഘടനയാണ് രജ്യത്തുള്ളതെന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പോക്‌സോ കേസില്‍ പത്രാധിപര്‍ അറസ്റ്റില്‍