Select Your Language

Notifications

webdunia
webdunia
webdunia
webdunia

Karkidaka Vavu: ഇന്ന് കര്‍ക്കടക വാവ്, പിതൃക്കളുടെ ആത്മശാന്തിക്കായി ബലിയിടുന്ന ദിവസം

ഹിന്ദു വിശ്വാസങ്ങള്‍ പ്രകാരം ഈ ദിവസം പിതൃബലിക്കും തര്‍പ്പണത്തിനും വളരെ പ്രാധാന്യമുള്ള ദിവസമാണ്. ആ ദിവസം ബലിയിട്ടാല്‍ പിതൃക്കള്‍ക്ക് ആത്മശാന്തി ലഭിക്കുമെന്നു വിശ്വസിക്കപ്പെടുന്നു.

Karkidaka Vavu: ഇന്ന് കര്‍ക്കടക വാവ്, പിതൃക്കളുടെ ആത്മശാന്തിക്കായി ബലിയിടുന്ന ദിവസം
, വ്യാഴം, 28 ജൂലൈ 2022 (07:36 IST)
Karkidaka Vavu: കര്‍ക്കടക മാസത്തിലൂടെയാണ് മലയാളികള്‍ കടന്നുപോകുന്നത്. പുണ്യമാസം, പഞ്ഞമാസം, രാമായണമാസം എന്നെല്ലാം അറിയപ്പെടുന്ന കര്‍ക്കടക മാസത്തെ ഹൈന്ദവ വിശ്വാസികള്‍ വലിയ ഭക്തിയോടെയാണ് കാണുന്നത്. കര്‍ക്കടക മാസത്തിലെ കറുത്ത വാവ് ദിവസമാണ് കര്‍ക്കടക വാവ്. ഹിന്ദു വിശ്വാസങ്ങള്‍ പ്രകാരം ഈ ദിവസം പിതൃബലിക്കും തര്‍പ്പണത്തിനും വളരെ പ്രാധാന്യമുള്ള ദിവസമാണ്. ആ ദിവസം ബലിയിട്ടാല്‍ പിതൃക്കള്‍ക്ക് ആത്മശാന്തി ലഭിക്കുമെന്നു വിശ്വസിക്കപ്പെടുന്നു. 
 
ഭൂമിയിലെ ഒരു വര്‍ഷം, പിതൃക്കള്‍ക്ക് ഒരു ദിവസമാണ് എന്നാണ് വിശ്വാസം. പിതൃക്കള്‍ക്ക് പ്രാധാന്യമുള്ള ദക്ഷിണായനത്തിലെ ആദ്യത്തെ അമാവാസിയാണ് കര്‍ക്കടകത്തിലേത്. അതിനാലാണ് കര്‍ക്കടക വാവുബലി വളരെ പ്രാധാന്യമുള്ളതായി കണക്കാക്കപ്പെടുന്നത്. ജൂലൈ 28 വ്യാഴം (ഇന്ന്) കര്‍ക്കടക വാവാണ്. ഇന്നാണ് ദക്ഷിണായനത്തിലെ ആദ്യ അമാവാസി. 
 
കര്‍ക്കടക വാവ് ആയതിനാല്‍ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും അവധിയാണ്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അമർനാഥിൽ വീണ്ടും മേഘവിസ്ഫോടനം, മിന്നൽ പ്രളയം