Select Your Language

Notifications

webdunia
webdunia
webdunia
webdunia

കള്ളുഷാപ്പിലെ രഹസ്യ അറയിൽ സൂക്ഷിച്ച 760 ലിറ്റർ സ്പിരിറ്റ് പിടികൂടി

കള്ളുഷാപ്പിലെ രഹസ്യ അറയിൽ സൂക്ഷിച്ച 760 ലിറ്റർ സ്പിരിറ്റ് പിടികൂടി

എ കെ ജെ അയ്യര്‍

, ശനി, 21 മെയ് 2022 (21:45 IST)
ആലുവ: നാഷണൽ ഹൈവേയ്ക്കരികിലുള്ള കള്ളുഷോപ്പിൽ നിന്ന് അനധികൃതമായി രഹസ്യ അറയിൽ സൂക്ഷിച്ച 760 ലിറ്റർ സ്പിരിറ്റ് പിടികൂടി. ഇതുമായി ബന്ധപ്പെട്ടു തൊഴിലാളികളായ രണ്ട് പേരെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു.

ഷാപ്പ് ജീവനക്കാരായ അഭിഷേക് സലീന്ദ്രൻ, വർഗീസ് എന്നിവരാണ് പിടിയിലായത്. എന്നാൽ മൂന്നാം പ്രതിയും കള്ളുഷോപ്പ് ലൈസൻസിയുമായ പറവൂർ സ്വദേശി സുനിലിനെ പിടികൂടിയിട്ടില്ല.  

പറവൂർ കവല സെമിനാരിപ്പടിക്കടുത്തുള്ള കള്ളുഷോപ്പിൽ നിന്നാണ് കഴിഞ്ഞ ദിവസം രാത്രി സ്പിരിറ്റ് പിടികൂടിയത്. ആലുവ മംഗലത്ത് പാലത്തിനടുത്തുള്ള തോട്ടക്കാട്ടുകര കള്ളുഷോപ്പിൽ ഭൂമിക്കടിയിൽ രഹസ്യ അറ ഉണ്ടാക്കി ആയിരുന്നു സ്പിരിറ്റ് സൂക്ഷിച്ചത്. ഇതിനൊപ്പം 350 ലിറ്റർ വ്യാജക്കള്ള്, ഒന്നരക്കിലോ സിലോൺ പേസ്റ്റ്, സാക്രിൻ എന്നിവയും പിടികൂടിയിട്ടുണ്ട്.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിലക്കയറ്റം തടയാന്‍ കേന്ദ്ര നീക്കം: പെട്രോളിന് മാത്രമല്ല ഈ ഉല്‍പ്പന്നങ്ങള്‍ക്കും വില കുറയ്ക്കും