Webdunia - Bharat's app for daily news and videos

Install App

പുതിയ ഡിജിപി: പട്ടികയില്‍ നിന്ന് ടോമിന്‍ ജെ.തച്ചങ്കരി പുറത്ത്

Webdunia
വെള്ളി, 25 ജൂണ്‍ 2021 (08:27 IST)
സംസ്ഥാനത്ത് പുതിയ പൊലീസ് മേധാവിയെ നിയമിക്കുന്നതിനുള്ള പട്ടികയില്‍ നിന്ന് ടോമിന്‍ ജെ.തച്ചങ്കരിയുടെ പേര് ഒഴിവാക്കി. മൂന്ന് പേരുടെ അന്തിമ പട്ടികയായി. ഇതില്‍ ടോമിന്‍ ജെ.തച്ചങ്കരി ഇല്ലെന്നാണ് റിപ്പോര്‍ട്ട്. വ്യാഴാഴ്ച ഡല്‍ഹിയില്‍ യു.പി.എസ്.സി. സമിതിയില്‍ നടന്ന യോഗത്തിലാണ് അന്തിമ പട്ടിക തയ്യാറായത്. ഡി.ജി.പി.യെ തിരഞ്ഞെടുക്കുന്നതിനായി 30 വര്‍ഷം സേവന കാലാവധി പൂര്‍ത്തിയാക്കിയ ഒന്‍പത് ഉദ്യോഗസ്ഥരുടെ പട്ടികയായിരുന്നു സംസ്ഥാന സര്‍ക്കാര്‍ യു.പി.എസ്.സിക്ക് കൈമാറിയത്. നിലവില്‍ മനുഷ്യാവകാശ കമ്മിഷന്‍ അന്വേഷണവിഭാഗം ഡിജിപിയായ ടോമിന്‍ ജെ.തച്ചങ്കരിക്കെതിരെയുള്ള വിജിലന്‍സ് കേസ് സംബന്ധിച്ച് യു.പി.എസ്.സി.ക്ക് നേരത്തെ പരാതി പോയിരുന്നു. അന്തിമ പട്ടികയില്‍ നിന്ന് തച്ചങ്കരി പുറത്താകാന്‍ ഇതാണ് കാരണമെന്നാണ് സൂചന. 

1987 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ് തച്ചങ്കരി. ഫയര്‍ഫോഴ്സ് ഡയറക്ടര്‍, കെഎസ്ആര്‍ടിസി മാനേജിങ് ഡയറക്ടര്‍, പൊലീസ് ഹെഡ് ക്വാട്ടേഴ്സ് എഡിജിപി, ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍, സിവില്‍ സപ്ലൈസ് എംഡി, കേരള ബുക്സ് ആന്‍ഡ് പബ്ലിക്കേഷന്‍സ് സൊസൈറ്റി ചെയര്‍മാന്‍ തുടങ്ങിയ പദവികള്‍ തച്ചങ്കരി വഹിച്ചിട്ടുണ്ട്. ആലപ്പുഴയില്‍ എഎസ്പിയായിട്ടാണ് തുടക്കം. കോഴിക്കോട്, എറണാകുളം, പാലക്കാട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ പൊലീസ് മേധാവിയായിട്ടുണ്ട്. 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

പോക്സോ: യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ

സംസ്ഥാനം വ്യോമസേനയ്ക്ക് പണം അടയ്‌ക്കേണ്ടി വരില്ലെന്നും സിപിഎം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും വി മുരളീധരന്‍

പാലക്കാട് വീണ്ടും അപകടം; ബസ് മറിഞ്ഞ് കുട്ടികള്‍ ഉള്‍പ്പെടെ 16 പേര്‍ക്ക് പരിക്ക്

'നാടിനു ഉപകാരമുള്ളതൊന്നും ചെയ്യരുത്, തൃശൂരിലെ ജനങ്ങള്‍ മറുപടി നല്‍കും'; സുരേഷ് ഗോപിക്ക് ട്രോളും വിമര്‍ശനങ്ങളും !

വയനാടിനെ പറ്റി തമിഴ്‌നാട്ടില്‍ നിന്നുള്ള എംപി സംസാരിച്ചപ്പോള്‍ സുരേഷ് ഗോപി കഥകളി പദങ്ങള്‍ കാണിച്ചുവെന്ന് ജോണ്‍ ബ്രിട്ടാസ്

അടുത്ത ലേഖനം
Show comments