പ്രതികളെ ജയിലില്‍ പ്രവേശിപ്പിക്കുന്നതിനു മുന്‍പുള്ള വൈദ്യപരിശോധന പ്രായോഗികമല്ലെന്ന് പൊലീസ് സംഘടനകളുടെ പരാതി. പ്രതികളുടെ ആരോഗ്യ നില പരിശോധിക്കുന്നതിന് ആരോഗ്യവകുപ്പ് നിര്‍ദേശിക്കുന്ന അഞ്ചുപരിശോധനകള്‍ പല ലാബുകളിലും ഇല്ലെന്നാണ് പരാതി. ഇതുസംബന്ധിച്ച് പൊലീസ് സംഘടനകള്‍ മുഖ്യമന്ത്രിക്കും ഡിജിപിക്കുമാണ് പരാതി നല്‍കിയത്.
സ്വകാര്യ ലാബുകളില്‍ കൊണ്ടുപോയി പരിശോധിക്കാനുള്ള പണം ഇല്ലെന്നും സര്‍ക്കുലര്‍ വന്നതോടെ കീഴുദ്യോഗസ്ഥര്‍ അറസ്റ്റു നടപടികള്‍ മടിക്കുന്നെന്നും പൊലീസ് മേധാവികള്‍ പറയുന്നു.