Webdunia - Bharat's app for daily news and videos

Install App

ടിപി ദാസന്‍ സംസ്ഥാന സ്പോര്‍ട്സ് കൌണ്‍സില്‍ പ്രസിഡന്റ് ആകും; ജില്ല സ്പോര്‍ട്സ് കൌണ്‍സിലുകള്‍ തല്‍കാലം രാജിവെക്കില്ല

ടിപി ദാസന്‍ സംസ്ഥാന സ്പോര്‍ട്സ് കൌണ്‍സില്‍ പ്രസിഡന്റ് ആകും; ജില്ല സ്പോര്‍ട്സ് കൌണ്‍സിലുകള്‍ തല്‍കാലം രാജിവെക്കില്ല

Webdunia
വ്യാഴം, 23 ജൂണ്‍ 2016 (12:04 IST)
സംസ്ഥാന സ്പോര്‍ട്സ് കൌണ്‍സില്‍ പ്രസിഡന്റ് ആയി ടി പി ദാസനെ നിയമിച്ചേക്കും. അഞ്ജു ബോബി ജോര്‍ജ് പ്രസിഡന്റ് സ്ഥാനം രാജിവെച്ച പശ്ചാത്തലത്തിലാണ് ദാസനെ അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിക്കുന്നത്.
 
നേരത്തെ മുന്‍ എം എല്‍ എ, വി ശിവന്‍കുട്ടിയുടെ പേര് സ്പോര്‍ട്സ് കൌണ്‍സില്‍ അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിച്ചിരുന്നു. എന്നാല്‍, മുന്‍ എല്‍ ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് കൌണ്‍സില്‍ അധ്യക്ഷനായിരുന്നു ടി പി ദാസന്റെ തന്നെ പേര് പിന്നീട് വരികയായിരുന്നു.
 
സ്പോര്‍ട്സ് ലോട്ടറിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ടി പി ദാസനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.  കഴിഞ്ഞദിവസം രാജി പ്രഖ്യാപിച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അഞ്ജു ബോബി ജോര്‍ജും വാര്‍ത്താസമ്മേളനം നടത്തിയ മുന്‍ കായികമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ഇക്കാര്യം പരാമര്‍ശിച്ചിരുന്നു.
 
അതേസമയം, സംസ്ഥാന സ്പോര്‍ട്സ് കൌണ്‍സില്‍ രാജി വെച്ചെങ്കിലും സ്ഥാനമൊഴിയേണ്ടെന്ന് യു ഡി എഫ് നിയമിച്ച ജില്ല സ്പോര്‍ട്സ് കൌണ്‍സിലുകള്‍ തീരുമാനിച്ചു. യു ഡി എഫ് സര്‍ക്കാരിന്റെ ഭരണകാലത്ത് കഴിഞ്ഞ മാര്‍ച്ചിലാണ് ജില്ല സ്പോര്‍ട്സ് കൌണ്‍സിലുകള്‍ പുനസംഘടിപ്പിക്കപ്പെട്ടത്.

വായിക്കുക

ഇറാനെതിരായ യുദ്ധത്തില്‍ ഇസ്രയേലിന് ആരുടെയും സഹായം ആവശ്യമില്ലെന്ന് ബെഞ്ചമിന്‍ നെതന്യാഹു

ട്രോളിങ് നിരോധനത്തിന് പുറമെ കനത്ത മഴയും, മത്സ്യലഭ്യത കുറഞ്ഞു, മീനുകളുടെ വില കുതിച്ചുയരുന്നു

Israel- Iran Conflict: ചാവുകടലിന് മുകളിലൂടെ പറന്ന് ഇറാൻ ഡ്രോണുകൾ, പ്രതിരോധവുമായി ഇസ്രായേൽ, ബീർഷെബ ആക്രമിച്ച് ഇറാൻ

ഇസ്രയേല്‍-ഹമാസ് യുദ്ധം തുടങ്ങിയിട്ട് 20 മാസം; പലസ്തീന്‍കാരുടെ മരണസംഖ്യ 55,000 കവിഞ്ഞതായി ഗാസ ആരോഗ്യ മന്ത്രാലയം

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇറാൻ തകർന്നാൽ ജിഹാദി ഗ്രൂപ്പുകൾ മുതലെടുക്കും, യുഎസിന് മുന്നറിയിപ്പ് നൽകി അസിം മുനീർ

ചില ഐഫോണ്‍ ഉപയോക്താക്കളോട് യൂട്യൂബ് അണ്‍ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ആവശ്യപ്പെട്ട് ഗൂഗിള്‍, കാരണം ഇതാണ്

ഭരണഘടനയെ കൊന്ന ദിനം, അടിയന്തിരാവസ്ഥാ വാർഷികത്തിൽ ഒരു വർഷം നീണ്ട പരിപാടികൾ നടത്താൻ കേന്ദ്രം, സംസ്ഥാനങ്ങൾക്കും നിർദേശം

പാക്കിസ്ഥാന് അഞ്ചാംതലമുറ സ്റ്റെല്‍ത്ത് യുദ്ധവിമാനങ്ങള്‍ ചൈന നല്‍കും; ഇന്ത്യക്ക് ഇത്തരം വിമാനങ്ങളില്ലാത്തതില്‍ ആശങ്ക

നിലമ്പൂരിൽ സ്വരാജ് വിജയിക്കും, ഫലം വന്നാൽ യുഡിഎഫിൽ പൊട്ടിത്തെറിയുണ്ടാകും: എം വി ഗോവിന്ദൻ

അടുത്ത ലേഖനം
Show comments