Select Your Language

Notifications

webdunia
webdunia
webdunia
webdunia

സെന്‍‌കുമാര്‍ പൊലീസ് മേധാവിയായി ചുമതലയേറ്റു

സെന്‍‌കുമാര്‍ പൊലീസ് മേധാവിയായി ചുമതലയേറ്റു

സെന്‍‌കുമാര്‍ പൊലീസ് മേധാവിയായി ചുമതലയേറ്റു
തിരുവനന്തപുരം , ശനി, 6 മെയ് 2017 (16:43 IST)
ടിപി സെന്‍‌കുമാര്‍ സംസ്ഥാന പൊലീസ് മേധാവിയായി ചുമതലയേറ്റു. വൈകിട്ട് 4.30 ഓടെ പൊലീസ് ആസ്ഥാനത്ത് എത്തിയ ശേഷമാണ് അദ്ദേഹം ഡിജിപി സ്ഥാനം ഏറ്റെടുത്തത്. സ്ഥാനമൊഴിയുന്ന ഡിജിപി ലോക്‌നാഥ് ബെഹ്‌റയില്‍ നിന്നുമാണ് സെന്‍‌കുമാര്‍ ബാറ്റണ്‍ സ്വീകരിച്ച് അധികാരമേറ്റെടുത്തത്.

സെൻകുമാറിനെ ​പൊലീസ്​ മേധാവിയാക്കികൊണ്ടുള്ള  ഉത്തരവ്​ ഉച്ചയോടെ സർക്കാർ പുറത്തിറക്കിയിരുന്നു. സർക്കാർ ഉത്തവ്​ അദ്ദേഹം കൈപ്പറ്റുകയും ചെയ്‌തിരുന്നു. അതേസമയം, കേസുമായി ബന്ധപ്പെട്ട ഒരു വിഷയത്തോടും പ്രതികരിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും സെൻകുമാർ പറഞ്ഞു.

നിയമ പോരാട്ടത്തിനൊടുവില്‍ പൊലീസ് മേധാവിയായിതില്‍ അധികമായ സന്തോഷമില്ലെന്നും അമിതമായാല്‍ അമൃതും വിഷമാണെന്നുമാണ് സെന്‍‌കുമാര്‍ വീട്ടില്‍ നിന്ന് ഇറങ്ങാന്‍ നേരം പ്രതികരിച്ചു. പതിനൊന്ന് മാസങ്ങള്‍ക്ക് ശേഷമാണ് യൂണിഫോം ഇടുന്നതെന്നും അദ്ദേഹം പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നിര്‍ഭയ കേസ്: പ്രിയങ്ക ചോപ്രയുടെ പ്രസ്‌താവന വൈറലാകുന്നു