മതസ്പർധ പരാമർശം: സെൻകുമാറിന് ഇടക്കാല ജാമ്യം
മതസ്പർധ പരാമർശം: സെൻകുമാറിന് ഇടക്കാല ജാമ്യം
മതസ്പർധ ഉണ്ടാക്കുന്ന തരത്തിൽ പരാമർശം നടത്തിയ കേസിൽ മുൻ പൊലീസ് മേധാവി ടിപി സെൻകുമാറിന് ഹൈക്കോടതിയുടെ ഇടക്കാല ജാമ്യം. ഉപാധികളോടെയാണ് ഇടക്കാല ജാമ്യം അനുവദിച്ചിരിക്കുന്നത്. സെൻകുമാറിന്‍റെ ജാമ്യാപേക്ഷയിൽ തിങ്കളാഴ്ച വാദം കേൾക്കും.
സെന്‍കുമാറിന്രെ മുൻകൂർ ജാമ്യഹർജിയിൽ അന്തിമ തീരുമാനമാകുംവരെയാണ് ഇടക്കാല ജാമ്യം. മുൻകൂർ ജാമ്യാപേക്ഷയിൽ സർക്കാരിന്റെ നിലപാടും ഹൈക്കോടതി തേടി. ഐപിസി 153 എ പ്രകാരം ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് സൈബര്‍ പൊലീസ് സെന്‍കുമാറിനെതിരെ കേസെടുത്തത്. വിവാദഅഭിമുഖം പ്രസിദ്ധീകരിച്ച വാരികയ്ക്കെതിരേയും കേസെടുത്തിട്ടുണ്ട്.
സെൻകുമാറിനെതിരേ കേസെടുക്കാമെന്ന് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ക്രൈംബ്രാഞ്ച് നിയമോപദേശം നൽകിയുരുന്നു.
സർവീസിൽനിന്നു വിരമിച്ചശേഷം ഒരു വാരികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് സെൻകുമാർ മുസ്ലിം വിരുദ്ധ പരാമർശം നടത്തിയത്. നൂറുകുട്ടികൾ ജനിക്കുമ്പോള്‍ 42പേർ മുസ്ലിം വിഭാഗക്കാരാണെന്ന അദ്ദേഹത്തിന്റെ പരാമർശമാണ് കൂടുതല്‍ വിവാദമായത്.