എറണാകുളം : ഗതാഗത നിയമ ലംഘനത്തിന് എറണാകുളം ജില്ലയിൽ കഴിഞ്ഞ ദിവസം മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ 266 കേസുകൾ രജിസ്റ്റർ ചെയ്യുകയും പിഴയായി 1532200 രൂപ വസൂലാക്കുകയും ചെയ്തു.
എറണാകുളം കാക്കനാട് ആർ.ടി.ഒ യുടെ പരിധിയിൽ വരുന്ന കണക്കാണിത്.
ഹെൽമറ്റ് ധരിക്കാത്ത കേസുകളാണ് കൂടുതലും - 46 എണ്ണം. ഇതിനൊപ്പം അമിത ഭാരം കയറ്റിയ 30 വാഹനങ്ങളും പിടികൂടി. നിയമ വിരുദ്ധ വെളിച്ച സംവിധാനം വച്ചതിനു 13 വാഹനങ്ങളും പിടികൂടി.
ഇത് കൂടാതെ നിയമ വിരുദ്ധമായി രൂപമാറ്റം വരുത്തിയ 38 വാഹനങ്ങളും പിടികൂടി. ഹാൻഡിലുകൾ, മഡ്ഗാടുകൾ, സൈലന്സറുകൾ, ലൈറ്റുകൾ, സ്റ്റിക്കറുകൾ എന്നിവ അനധികൃതമായി പിടിപ്പിച്ച ഇരുചക്രവാഹനങ്ങളാണ് കൂടുതലും ഇത്തരത്തിൽ പിടിയിലായത്.