Select Your Language

Notifications

webdunia
webdunia
webdunia
webdunia

കണ്ണൂര്‍ എക്‌സിക്യൂട്ടീവ് ട്രെയിനിലെ തീവെപ്പ്: പിഞ്ചുകുഞ്ഞിന്റേതടക്കം മൂന്ന് മൃതദേഹങ്ങള്‍ കണ്ടെത്തി

Train Attack Kerala

സിആര്‍ രവിചന്ദ്രന്‍

, തിങ്കള്‍, 3 ഏപ്രില്‍ 2023 (08:07 IST)
കണ്ണൂര്‍ എക്‌സിക്യൂട്ടീവ് ട്രെയിനിലെ തീവെപ്പില്‍ പിഞ്ചുകുഞ്ഞിന്റേതടക്കം മൂന്ന് മൃതദേഹങ്ങള്‍ കണ്ടെത്തി. കോഴിക്കോട് എലത്തൂര്‍ റെയില്‍വേ സ്‌റ്റേഷന് സമീപം കോരപ്പുഴ പാളത്തിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ട്രെയിനില്‍ ആക്രമണം നടന്നതിന് പിന്നാലെ പേടിച്ച് പുറത്തുചാടിയവരാണ് മരണപ്പെട്ടത്. ഒരു സ്ത്രീയും കുഞ്ഞും മധ്യവയസ്‌കനും ആണ് മരിച്ചത്. മറ്റൊരു ട്രെയിനിലെ ലോക്കോ പൈലറ്റാണ് ട്രാക്കില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. 
 
ട്രെയിനില്‍ തീകൊളുത്തിയ സംഭവത്തില്‍ എട്ടുപേര്‍ക്കാണ് പൊള്ളലേറ്റത്. ഇതില്‍ രണ്ടുപേരുടെ നിലഗുരുതമാണ്. പരിക്കേറ്റവര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തൊഴിൽ വാഗ്ദാനം ചെയ്തു ലക്ഷങ്ങൾ: തട്ടി: ഒരാൾ അറസ്റ്റിൽ