Select Your Language

Notifications

webdunia
webdunia
webdunia
Friday, 4 April 2025
webdunia

കേരളത്തിലെ ആദ്യ ട്രാന്‍സ് ജെന്‍ഡര്‍ അഭിഭാഷകയായി പത്മ ലക്ഷ്മി

Transgender News

സിആര്‍ രവിചന്ദ്രന്‍

, തിങ്കള്‍, 20 മാര്‍ച്ച് 2023 (19:29 IST)
കേരളത്തിലെ ആദ്യ ട്രാന്‍സ് ജെന്‍ഡര്‍ അഭിഭാഷകയായി പത്മ ലക്ഷ്മി എന്റോള്‍ ചെയ്തു. തന്റെ പ്രതിസന്ധികളെല്ലാം തരണം ചെയ്ത് ലക്ഷ്യം നേടിയ പത്മ ലക്ഷ്മിക്ക് മന്ത്രി പി രാജീവ് അഭിനന്ദനങ്ങള്‍ അറിയിച്ചു. ഒരു മേഖലയില്‍ ആദ്യത്തെ ആളാവുകയെന്നത് ചരിത്രത്തിലെപ്പോഴും കഠിനമാണെന്നും ലക്ഷ്യത്തിലേക്കുള്ള വഴിയില്‍ മുന്‍ഗാമി കളില്ലെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ നമ്മളെ നിശബ്ദരാക്കാനും പിന്തിരിപ്പിക്കാനും ആളുണ്ടാകും ഇതിനെയെല്ലാം അതിജീവിച്ചാണ് ചരിത്രത്തില്‍ സ്വന്തം പേര് പത്മലക്ഷമി എഴുതിച്ചേര്‍ത്തിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫിസിക്‌സില്‍ ബിരുദം നേടിയ പത്മലക്ഷ്മി എറണാകുളം ഗവ.ലോ കോളേജില്‍ നിന്നാണ് നിയമ ബിരുദം പൂര്‍ത്തിയാക്കിയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കവർച്ച കേസിലെ പ്രതികളിൽ നിന്ന് 61 പവൻ സ്വർണ്ണവും രണ്ടര ലക്ഷം രൂപയും കണ്ടെടുത്തു