Select Your Language

Notifications

webdunia
webdunia
webdunia
webdunia

യുവതി ചില്ലറക്കാരിയല്ല, ശശീന്ദ്രനെ നിരന്തരം വിളിച്ച് കുടുക്കി; ദിവസവും വന്ന കോളുകള്‍ എത്രയെന്നറിഞ്ഞാല്‍ ഞെട്ടും

യുവതി ചില്ലറക്കാരിയല്ല, ശശീന്ദ്രനെ നിരന്തരം വിളിച്ച് കുടുക്കിയത് എങ്ങനെയെന്ന് വ്യക്തമായി!

യുവതി ചില്ലറക്കാരിയല്ല, ശശീന്ദ്രനെ നിരന്തരം വിളിച്ച് കുടുക്കി; ദിവസവും വന്ന കോളുകള്‍ എത്രയെന്നറിഞ്ഞാല്‍ ഞെട്ടും
തി​രു​വ​ന​ന്ത​പു​രം , വ്യാഴം, 30 മാര്‍ച്ച് 2017 (17:56 IST)
ആ​രോ​പ​ണ വി​ധേ​യയായ യു​വ​തി എകെ ശ​ശീ​ന്ദ്ര​നെ ദി​വ​സം ​മു​പ്പ​തി​ലേ​റെ ത​വ​ണ വിളിച്ചുവെന്ന് കണ്ടെത്തി. രണ്ട് നമ്പരുകളില്‍ നിന്നായിട്ടാണ് കോളുകള്‍ എത്തിയതെന്നാണ് ഫോ​ണ്‍ രേ​ഖ​ക​ക​ളി​ൽ നി​ന്ന് വ്യ​ക്ത​മാ​യത്.

ഫോണ്‍ സംഭാഷണം പുറത്തുവന്നതോടെ മുഖ്യമന്ത്രി പിണാറായി വിജയന്റെ നിര്‍ദേശത്തില്‍ ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗം മേ​ധാ​വി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​മാ​ന്ത​ര​മാ​യി അ​ന്വേ​ഷ​ണം ന​ട​ന്നി​രു​ന്നു. ഈ അന്വേഷണത്തിലാണ് സം​ഭ​വം പെൺകെണിയാണെന്നും യുവതി ശ​ശീ​ന്ദ്ര​നെ പതിവായി വിളിച്ചിരുന്നുവെന്നും വ്യക്തമായത്.

യുവതിയെ തിരിച്ചറിഞ്ഞതോടെ കേ​സ് ര​ജി​സ്റ്റ​ർ ചെയ്‌ത് ഇവരെ കസ്‌റ്റഡിയിലെടുത്ത് ചോ​ദ്യം ചെ​യ്യാനാണ് പൊലീസ് തീരുമാനം. ഇ​തോ​ടെ സം​ഭ​വ​ത്തി​ന് പി​ന്നി​ലെ യാ​ഥാ​ർ​ഥ​ചി​ത്രം പു​റ​ത്തു​വ​രു​മെ​ന്ന പ്രതീക്ഷയി​ലാ​ണ് അന്വേഷണ സംഘം.

ശ​ശീ​ന്ദ്ര​നെ ഹ​ണി ട്രാ​പ്പി​ൽ കു​ടു​ക്കിയതാണെന്ന നിഗമനത്തിലാണ് ര​ഹ​സ്യ​ന്വേ​ഷ​ണ വി​ഭാ​ഗം. സംഭവത്തില്‍ പരാതിക്കാരി ഇല്ലാത്ത ആരോപണമെന്ന നിലയിലായതിനാലാണ് പൊലീസ് ഇത്തരമൊരു നിഗമനത്തിലെത്തിയത്.

ശശീന്ദ്രനെ വി​ളി​ച്ച നമ്പര്‍ ഇപ്പോള്‍ സ്വി​ച്ച് ഓ​ഫാ​ണ്. ഇ​വ​ർ ഉ​പ​യോ​ഗി​ക്കു​ന്ന ര​ണ്ടാ​മ​ത്തെ ന​മ്പർ അ​ടു​ത്ത ദി​വ​സംവ​രെ
ഓ​ണാ​യി​രു​ന്നു. തിരുവനന്തപുരത്തുള്ള മൊ​ബൈ​ൽ ട​വ​റി​ന് കീ​ഴി​ൽ ഇ​വ​രു​ടെ ര​ണ്ടാ​മ​ത്തെ നമ്പറുണ്ടായിരുന്നുവെന്നും കണ്ടെത്തി.

ഫോണ്‍ സ്വിച്ച് ഓഫ് ആക്കിയതിന് പിന്നാലെ യുവതിയുടെ ഫേസ്‌ബുക്ക് അക്കൌണ്ടും ഡി ആക്‍ടിവേറ്റ് ചെയ്‌തിട്ടുണ്ട്. യു​വ​തി വി​ളി​ച്ച​തും യു​വ​തി​യെ അ​വ​സാ​നം വി​ളി​ച്ച​തു​മാ​യ ഫോ​ണ്‍ വി​വ​ര​ങ്ങ​ൾ അ​ന്വേ​ഷ​ണ സം​ഘം ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

യുവതിയെ പീഡിപ്പിച്ച മദ്ധ്യവയസ്കൻ അറസ്റ്റിൽ