Select Your Language

Notifications

webdunia
webdunia
webdunia
webdunia

ശബരിമലയിലെ യുവതീപ്രവേശനത്തെ എതിർക്കും, യൂടേൺ അടിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ്

Sabarimala
ശബരിമല യുവതീപ്രവേശനത്തില്‍ മുന്‍നിലപാടില്‍ മലക്കം മറിഞ്ഞ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ശബരിമലയിലെ ആചാരങ്ങള്‍ സംരക്ഷിക്കണം എന്ന നിലപാട് സ്വീകരിച്ച ബോര്‍ഡ് യുവതീപ്രവേശനത്തെ അനുകൂലിച്ച മുന്‍ നിലപാട് തിരുത്താന്‍ സ്വീകരിക്കുകയായിരുന്നു. ഇത് സംബന്ധിച്ച പ്രമേയം ബോര്‍ഡ് യോഗം പാസാക്കി. ശബരിമലയിലെ ആചാരങ്ങള്‍ സംരക്ഷിക്കണമെന്നതില്‍ ബോര്‍ഡില്‍ ആശയക്കുഴപ്പമില്ലെന്നും മുന്‍ നിലപാട് തിരുത്തി സത്യവാങ്മൂലം നല്‍കുമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റായ കെ ജയകുമാര്‍ അറിയിച്ചു.
 
 ശബരിമലയിലെ ആചാരങ്ങളും അനുഷ്ടാനങ്ങളും പാരമ്പര്യങ്ങളും സംരക്ഷിക്കണം. 2019ലെ സത്യവാങ്മൂലം തിരുത്തും. ക്ഷേത്രാചാരങ്ങള്‍ കാത്തുസൂക്ഷിക്കണമെന്നാണ് ബോര്‍ഡിന്റെ നിലപാട്. കോടതിവിധിയില്‍ പുനഃപരിശോധന വേണോ വേണ്ടയോ എന്നത് ഞങ്ങളുടെ പരിധിയിലുള്ളതല്ല. ജയകുമാര്‍ പറഞ്ഞു. അതേസമയം കോടതിവിധിയെ സര്‍ക്കാര്‍ പുരോഗമനപരമെന്ന് വിശേഷിപ്പിച്ചത് ചൂണ്ടികാണിച്ചപ്പോള്‍ ബോര്‍ഡ് അതില്‍ മറുപടി പറയേണ്ടതില്ലെന്നും ജയകുമാര്‍ വ്യക്തമാക്കി.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അയത്തൊള്ള അലി ഖമേനിയുടെ വധം: കശ്മീരിൽ പ്രതിഷേധം ഇരമ്പുന്നു, മൊബൈൽ ഇൻ്റർനെറ്റിന് നിയന്ത്രണം