Select Your Language

Notifications

webdunia
webdunia
webdunia
webdunia

കേരളത്തിൽ നിന്നുള്ളവർക്ക് ഡൽഹി അടക്കം അഞ്ച് സംസ്ഥാനങ്ങളിൽ യാത്രാ നിയന്ത്രണം

കേരളത്തിൽ നിന്നുള്ളവർക്ക് ഡൽഹി അടക്കം അഞ്ച് സംസ്ഥാനങ്ങളിൽ യാത്രാ നിയന്ത്രണം
, ബുധന്‍, 24 ഫെബ്രുവരി 2021 (12:29 IST)
കേരളത്തിലെ കൊവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുന്ന സാഹചര്യം കണക്കിലെടുത്ത് സംസ്ഥാനത്ത് നിന്നുള്ള യാത്രികര്‍ക്ക് അഞ്ച് സംസ്ഥാനങ്ങള്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. ഡല്‍ഹി, കര്‍ണാടക, ഉത്തരാഖണ്ഡ്, മണിപ്പുര്‍, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളാണ് കേരളത്തിൽനിന്നുള്ളവർക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്. കൊവിഡ് പരിശോധനാഫലം നെഗറ്റീവുള്ളവർക്ക് മാത്രമെ ഈ സംസ്ഥാനങ്ങളിൽ പ്രവേശിക്കാനാവു.
 
ഡല്‍ഹിയിലേയ്ക്ക് വിമാനം, ട്രെയിന്‍, ബസ് എന്നീ മാര്‍ഗങ്ങളില്‍ എത്തുന്നവര്‍ക്ക് 72 മണിക്കൂറിനുള്ളിലുള്ള ആര്‍ടി-പിസിആര്‍ പരിശോധനാ ഫലം നെഗറ്റീവ് ആണെന്നുള്ള റിപ്പോര്‍ട്ട് ഉണ്ടെങ്കിലേ പ്രവേശനം അനുവദിക്കൂ. റോഡ് മാർഗം മറ്റ് വാഹനങ്ങളിൽ എത്തുന്നവരെ ഇതിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.വെള്ളിയാഴ്ച മുതല്‍ മാര്‍ച്ച് 15 വരെയാണ് ഈ നിയന്ത്രണം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

80 കോടിയുടെ വൈദ്യുതി ബില്ല് കണ്ട് ഞെട്ടി: 80കാരൻ ആശുപത്രിയിൽ