Webdunia - Bharat's app for daily news and videos

Install App

മഞ്ജു വാര്യർ വാക്ക് നൽകി പറ്റിച്ചു; വീടിന് മുന്നിൽ കുടില് കെട്ടി സമരത്തിനൊരുങ്ങി ആദിവാസികൾ

Webdunia
തിങ്കള്‍, 11 ഫെബ്രുവരി 2019 (12:38 IST)
നടി മഞ്ജു വാര്യര്‍ വാക്ക് നൽകി പറ്റിച്ചെന്നാരോപിച്ച് നടിയുടെ വീടിനു മുന്നിൽ കുടിൽ കെട്ടി സമരം തുടങ്ങാനൊരുങ്ങി ആദിവാസികൾ. വീട് നിർമിച്ച് നൽകാമെന്ന് പറഞ്ഞ് താരം പറ്റിച്ചെന്ന് വയനാട് പരക്കുനി കോളനിയിലെ ആദിവാസികൾ പറയുന്നു.
 
ഒന്നര വര്‍ഷം മുൻപാണ് വീട് വാഗ്ദാനവുമായി മ‍ഞ്ജു വാര്യര്‍ ആദിവാസി കോളനിയിലെത്തിയത്. ജില്ലാ ഭരണകൂടവുമായി ചര്‍ച്ച ചെയ്ത് പദ്ധതിയും തയ്യാറാക്കി, പക്ഷെ നാളിതുവരെയായിട്ടും പ്രാരംഭ പ്രവര്‍ത്തനം പോലും നടത്തില്ലെന്നാണ് ആദിവാസികളുടെ ആക്ഷേപം.
 
57 കുടംബങ്ങളാണ് കോളനിയിലുള്ളത്. മഞ്ജുവാര്യരുടെ വാദ്ഗാനം വന്നതോടെ മറ്റ് പദ്ധതികളൊന്നും ഇവര്‍ക്ക് ലഭിക്കാതായി. വീട് പുതുക്കി പണിയുന്നതിനോ പുനര്‍ നിര്‍മ്മാണത്തിനോ സഹായം കിട്ടുന്നില്ല. ഈ സാഹചര്യത്തിലാണ് ആദിവാസികൾ പരസ്യമായി പ്രതിഷേധിക്കാൻ ഒരുങ്ങുന്നത്.
 
ഈ വരുന്ന 13 ന് തൃശൂരിലെ താരത്തിന്റെ വീടിന് മുന്നിൽ കുടിൽ കെട്ടി സമരം തുടങ്ങുമെന്ന് ആദിവാസികൾ വയനാട്ടിൽ വിളിച്ച വാര്‍ത്താസമ്മേളനത്തിൽ അറിയിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 5364 ആയി; നാലുമരണം

അന്‍വര്‍ പ്രശ്‌നം നീട്ടികൊണ്ടുപോയി വഷളാക്കി, സതീശന്റേത് ഏകാധിപത്യ പ്രവണത, കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ലീഗ്

എല്ലാം കാണുക

ഏറ്റവും പുതിയത്

സോണിയ ഗാന്ധിക്ക് ദേഹാസ്വാസ്ഥ്യം; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

പെണ്‍വാണിഭം: കോഴിക്കോട് പോലീസ് നടത്തിയ റെയ്ഡില്‍ 9 പേര്‍ അറസ്റ്റില്‍

2026 മാര്‍ച്ചോടെ 500 രൂപ നോട്ടുകള്‍ നിര്‍ത്തലാക്കാന്‍ പോകുന്നോ? റിസര്‍വ് ബാങ്ക് പറയുന്നത് ഇതാണ്

അടുത്ത മുഖ്യമന്ത്രി ആരെന്ന് വീണ്ടും അധികാരത്തില്‍ എത്തുമ്പോള്‍ തീരുമാനിക്കും, സ്വരാജിന് മന്ത്രിസ്ഥാനം ഓഫര്‍ ചെയ്തിട്ടില്ല: എംവി ഗോവിന്ദന്‍

വിഷപാമ്പ് പ്രതിരോധത്തിന് ആധുനിക മുഖം; സര്‍പ്പാ ആപ്പിലൂടെ പിടികൂടിയത് 57,525 പാമ്പുകളെ

അടുത്ത ലേഖനം
Show comments