Webdunia - Bharat's app for daily news and videos

Install App

ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ലംഘിച്ച് കോഴിഫാമിലെ ബിരിയാണിവെപ്പ്; പൊലീസ് എത്തിയപ്പോള്‍ മൊബൈല്‍ ഫോണ്‍ അടക്കം ഉപേക്ഷിച്ച് യുവാക്കള്‍ ഓടി

Webdunia
വെള്ളി, 28 മെയ് 2021 (12:14 IST)
ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് യുവാക്കള്‍ ഒത്തുകൂടുന്നത് പലയിടത്തും സ്ഥിരം കാഴ്ചയാകുന്നു. മലപ്പുറത്ത് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ലംഘിച്ച് ബിരിയാണിവച്ച യുവാക്കള്‍ക്ക് എട്ടിന്റെ പണിയാണ് പൊലീസ് കൊടുത്തത്. 
 
മലപ്പുറം ജില്ലയിലെ മലയോര മേഖലയായ കരുവാരകുണ്ടില്‍ ഒരു കോഴി ഫാമിലാണ് ഏതാനും ആളുകള്‍ ചേര്‍ന്ന് കോഴിബിരിയാണി ഉണ്ടാക്കിയത്. ബിരിയാണിയൊക്കെ ഉണ്ടാക്കി കഴിഞ്ഞപ്പോള്‍ എല്ലാവരും വട്ടമിട്ടിരുന്ന് കഴിക്കാനും തുടങ്ങി. അപ്പോഴാണ് വിളിക്കാത്ത അതിഥികളായി പൊലീസ് എത്തിയത്. ബിരിയാണിവെപ്പിന് ഒത്തുകൂടിയവര്‍ ഉള്ള പ്രാണനും കൊണ്ട് ഓടിരക്ഷപ്പെട്ടു. കാറിലും ബൈക്കിലുമായി എല്ലാവരും രക്ഷപ്പെടുകയായിരുന്നു. ഇതില്‍ പലരും മൊബൈല്‍ ഫോണ്‍ എടുക്കാന്‍ മറന്നു. 
 
സ്ഥലത്ത് നിന്ന് മൂന്ന് ബിരിയാണി ചെമ്പുകള്‍, 10 ബൈക്ക്, ഒരു കാര്‍, അഞ്ച് മൊബൈല്‍ ഫോണുകള്‍ എന്നിവ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ബിരിയാണി സംഘത്തില്‍ 20 ല്‍ ഏറെപ്പേര്‍ ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

തൃശൂർ. പ്രവാസിയെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കണ്ണർ സ്വദേശി പോലീസ് പിടിയിലായി

ഹോസ്റ്റലിൽ വിദ്യാർത്ഥി തൂങ്ങി മരിച്ച നിലയിൽ

മദ്യലഹരിയിൽ ട്രാൻസ് ഫോമറിൽ കയറിയ ആൾ വൈദ്യുതാഘാതമേറ്റു മരിച്ചു

ഇടുക്കി, കോട്ടയം,പത്തനംതിട്ട ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്, അതിതീവ്ര മഴ നാളെയും തുടരും

എന്താണ് ബ്ലൈന്‍ഡ് സ്‌പോട്ടുകള്‍, വാഹനം ഓടിക്കുന്നവര്‍ ഇക്കാര്യം അറിഞ്ഞില്ലെങ്കില്‍ പണി കിട്ടും!

അടുത്ത ലേഖനം
Show comments